തെന്നിന്ത്യൻ സിനിമയിൽ താര റാണിയായി ഒരുകാലത്ത് തിളങ്ങിയ നടിയാണ് ഗീത. ഒരു തമിഴ് സിനിമയില്‍ അഭിനയിച്ചപ്പോള്‍ നേരിട്ട അനുഭവം ഒരു അഭിമുഖത്തിൽ താരം പങ്കുവച്ചത് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. നിര്‍ബന്ധിച്ച് സംവിധായകൻ ചെയ്യിപ്പിച്ച ഒരു സീനിനെക്കുറിച്ചാണ് താരത്തിന്റെ തുറന്നു പറച്ചിൽ.
read also: അരവിന്ദ് സ്വാമി തന്റെ മകൻ, ജനിച്ചയുടൻ ദത്ത് കൊടുത്തു: നടന്റെ വെളിപ്പെടുത്തൽ
ഗീതയുടെ വാക്കുകളിങ്ങനെ,
‘പുതു പുതു അര്‍ത്ഥങ്ങള്‍ എന്ന ഹിറ്റ് പ്രണയ ചിത്രത്തില്‍ റഹ്മാന്റെ നായികയായാണ് ഞാൻ അഭിനയിച്ചത്. അതിലെ ഒരു സീൻ ചെയ്യാൻ എനിക്ക് വലിയ മടിയായിരുന്നു. എന്നാല്‍, എന്നെക്കൊണ്ട് നിര്‍ബന്ധിച്ച് സംവിധായകൻ ആ സീൻ ചെയ്യിപ്പിച്ചു. ആ ഭാഗം സ്ക്രിപ്റ്റിലില്ലാത്ത രംഗമായിരുന്നു. ആഹാരം കഴിക്കുന്ന സമയത്ത് ഞാനും റഹ്മാനും തമ്മില്‍ വലിയ വഴക്ക് കൂടുന്ന രംഗമുണ്ട്. സീൻ ഷൂട്ട് ചെയ്യുന്നതിന്റെ ഇടയ്ക്ക് ദേഷ്യംകൊണ്ട് ഞാൻ റഹ്മാന്റെ മുഖത്തേക്ക് തക്കാളി സോസ് ഒഴിച്ചു. ഈ ഭാഗം സ്ക്രിപ്റ്റില്‍ ഇല്ലായിരുന്നു.
എന്നാല്‍, പീന്നീട് സംവിധായകൻ പറഞ്ഞത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. റഹ്മാന്റെ മുഖത്ത് വീണ സോസ് ഞാൻ നക്കി തുടയ്ക്കുകയും ഒപ്പം ഒരു ഉമ്മയും കൊടുക്കണമെന്നായിരുന്നു. ഒരു ഭര്‍ത്താവിനെ സ്നേഹം കൊണ്ടേ ഭാര്യക്ക് കീഴ്പ്പെടുത്താൻ കഴിയൂ, അങ്ങനെ ചെയ്താല്‍ ഭര്‍ത്താവിന്റെ പിണക്കം മാറുമെന്നും പറഞ്ഞ് സംവിധായകൻ എന്നെ നിര്‍ബന്ധിക്കുകയായിരുന്നു. അങ്ങനെ ആ സീൻ എനിക്ക് ചെയ്യേണ്ടി വന്നു’- നടി പറഞ്ഞു.
Post Your Comments