BollywoodCinemaLatest NewsTollywoodWOODs

ആദിപുരുഷിന്റെ 10,000 ടിക്കറ്റുകൾ വീതം വാങ്ങി രൺബീർ കപൂറും, തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രാം ചരണും

അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ സൗജന്യമായി വിതരണം ചെയ്യുമെന്നും കാശ്മീർ ഫയൽസ് നിർമ്മാതാവ് അഭിഷേക് അഗർവാൾ

പ്രഭാസ് – റാം ഔട്ട് ചിത്രം ആദിപുരുഷ് ടീമിനെ അത്ഭുതപ്പെടുത്തുന്ന വാർത്തകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്തു വരുന്നത്. പ്രഭാസും കൃതി സനോനും അഭിനയിച്ച ആദിപുരുഷ് ഈ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാകുമെന്നാണ്
കണക്കാക്കപ്പെടുന്നത്.

നിരവധി തടസ്സങ്ങൾ മറികടന്ന് ഒടുവിൽ 2023 ജൂൺ 16 നാണ് ചിത്രം റിലീസ് ചെയ്യുക, സിനിമാ രം​ഗത്ത് നിന്ന് വൻ പിന്തുണയാണ് ആദിപുരുഷിന് ലഭിക്കുന്നത്.

നിരാലംബരായ കുട്ടികൾക്ക് നൽകാനായി രൺബീർ കപൂർ ആദിപുരുഷിന്റെ 10,000 ടിക്കറ്റുകൾ വാങ്ങിയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു, എന്നാലിപ്പോൾ രാം ചരണും ടിക്കറ്റുകൾ വാങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ്. ചരൺ 10,000 ടിക്കറ്റുകൾ വാങ്ങി പാവപ്പെട്ട കുട്ടികൾക്കും തന്റെ ഏതാനും ആരാധകർക്കുമടക്കം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ആദിപുരുഷിനായി 10,000+ ടിക്കറ്റുകൾ വാങ്ങുമെന്നും തെലങ്കാനയിലുടനീളമുള്ള സർക്കാർ സ്‌കൂളുകൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ സൗജന്യമായി വിതരണം ചെയ്യുമെന്നും കാശ്മീർ ഫയൽസ് നിർമ്മാതാവ് അഭിഷേക് അഗർവാൾ അറിയിച്ചിരുന്നു.

പ്രഭാസും ആദിപുരുഷ് അണിയറപ്രവർത്തകരും സോഷ്യൽ മീഡിയയിൽ   പ്രതികരിക്കുകയും ചിത്രത്തെ പിന്തുണച്ചതിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

 

 

 

shortlink

Related Articles

Post Your Comments


Back to top button