CinemaHollywoodLatest NewsWOODs

അഭിനയം നിർത്തുകയാണെന്ന് പ്രഖ്യാപിച്ച് സ്പൈഡർമാൻ താരം ടോം ഹോളണ്ട്: കാരണമിതാണ്

ഷൂട്ടിങ് ആക്രമണത്തിൽ പങ്കെടുത്ത പ്രതിയുടെ കഥ പറയുന്ന സീരിസാണിത്

അടുത്ത വർഷം മുതൽ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് സ്പൈഡർമാൻ താരം ടോം ഹോളണ്ട്. ദി ക്രൗഡഡ് റൂം എന്ന സീരീസ് നിർമ്മിച്ചതിന് പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം.

സീരിസിന്റെ പ്രമേയം തന്നെ ബാധിച്ചുവെന്നും 1 വർഷത്തേക്ക് ബ്രേക്ക് എടുക്കുകയാണെന്നുമാണ് താരം പറഞ്ഞത്. സീരിസിൽ ഡാനി സള്ളിവൻ എന്ന കഥാപാത്രത്തെയാണ് 27 കാരനായ ഹോളണ്ട് അവതരിപ്പിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ കേട്ടത്.

അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ച് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു. മാനസികാരോഗ്യം കണക്കിലെടുത്ത് സോഷ്യൽ മീഡിയയിൽ നിന്ന് പോലും താരം കുറച്ചു നാൾ വിട്ടുനിന്നിരുന്നു. എന്റെ വ്യക്തിപരമായ ജീവിതത്തിൽ ഞാൻ എന്നെത്തന്നെ കഥാപാത്രത്തിൽ കാണുകയായിരുന്നുവെന്നാണ് താരം വേദനയോട് പറഞ്ഞത്.

1979 ന്യൂയോർക്കിൽ നടന്ന ഷൂട്ടിങ് ആക്രമണത്തിൽ പങ്കെടുത്ത പ്രതിയുടെ കഥ പറയുന്ന സീരിസാണിത്, പത്ത് എപ്പിസോഡുകൾ മാത്രമാണ് ഇതിലുള്ളത്. ഓരോ സീനും തന്നെ അത്രയധികം ബാധിച്ചുവെന്നാണ് താരം പറയുന്നത്. വളരെ വിഷമകരമായ കാര്യങ്ങളായിരുന്നു ചിത്രീകരണത്തിനിടക്ക് അനുഭവിക്കേണ്ടി വന്നതെന്നും ടോം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button