GeneralLatest NewsNEWSTollywoodWOODs

സഹോദരനില്‍ നിന്ന് വധഭീഷണി നേരിടുന്നു: പോലീസിൽ പരാതി നൽകി നടൻ

സിനിമ നിര്‍മിക്കാനായാണ് ഗിരീഷിന് 33 ലക്ഷം രൂപ രൂപേഷ് നല്‍കിയത്.

സഹോദരനില്‍ നിന്ന് വധഭീഷണി നേരിടുന്നുവെന്ന പരാതിയുമായി കന്നഡ നടനും സംവിധായകനുമായ രൂപേഷ് ജി രാജ്. കടമായി നല്‍കിയ 33 ലക്ഷം രൂപ തിരിച്ചുചോദിച്ചതിന് പിന്നാലെ തനിക്ക് നേരെ വധഭീഷണി ഉയർത്തിയെന്നാണ് രൂപേഷിന്റെ ആരോപണം. നടന്റെ പരാതിയില്‍ സഹോദരന്‍ ഗിരീഷിനും സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.

സിനിമ നിര്‍മിക്കാനായാണ് ഗിരീഷിന് 33 ലക്ഷം രൂപ രൂപേഷ് നല്‍കിയത്. പണം തിരിച്ചു ചോദിച്ചതോടെയാണ് ഗിരീഷും സുഹൃത്തുക്കളും ചേര്‍ന്ന് രൂപേഷിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഗിരീഷ് തനിക്ക് പണം നല്‍കാനില്ലെന്ന് എഴുതി നല്‍കണമെന്നും അല്ലെങ്കില്‍ കുത്തിക്കൊല്ലുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്.

2022 മുതല്‍ പണം തിരിച്ചുനല്‍കാമെന്ന് ഗിരീഷ് പറഞ്ഞെങ്കിലും രൂപേഷ് പണം ചോദിച്ച്‌ വിളിക്കുമ്പോള്‍ ഓരോ തടസങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. സാരികനെ, ദൂലിപത് എന്നീ രണ്ട് സിനിമകളാണ് ഗിരീഷ് നിര്‍മിച്ചിട്ടുള്ളത്.

shortlink

Post Your Comments


Back to top button