BollywoodCinemaLatest NewsWOODs

പ്രശസ്ത നടൻ മം​ഗൾ ധില്ലൻ അന്തരിച്ചു

ചിത്രത്തിന് പഞ്ചാബ് സർക്കാരിന്റെ ബാബ ഫരീദ് അവാർഡും താരം കരസ്ഥമാക്കി

പ്രശസ്ത പഞ്ചാബി നടൻ മംഗൾ ധില്ലൻ അന്തരിച്ചു, നടനും സംവിധായകനും നിർമ്മാതാവും ആയി പ്രവർത്തിച്ച ബഹുമുഖ പ്രതിഭയായിരുന്നു മം​ഗൾ.

80-കളിൽ, ഖൂൻ ഭാരി മാംഗ്, ട്രെയിൻ ടു പാകിസ്ഥാൻ, കഹാൻ ഹേ കാനൂൻ തുടങ്ങിയ ഹിറ്റ് ബോളിവുഡ് സിനിമകളിലും മം​​ഗൾ അഭിനയിച്ചിട്ടുണ്ട്.

എന്നാൽ അഭിനയത്തിന് പുറമെ മംഗൾ സ്വന്തം പ്രൊഡക്ഷൻ ഹൗസ് സ്ഥാപിക്കുകയും ഖൽസ എന്ന ഹിറ്റ് ചിത്രം പുറത്തിറക്കുകയും ചെയ്തിരുന്നു. അതേ ചിത്രത്തിന് പഞ്ചാബ് സർക്കാരിന്റെ ബാബ ഫരീദ് അവാർഡും താരം കരസ്ഥമാക്കി.

പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിലെ കോട്കപുരയ്ക്കടുത്തുള്ള വാണ്ടർ ജതാനയിലാണ് മം​ഗൾ ജനിച്ചത്. ഡൽഹിയിൽ നാടകരംഗത്ത് പ്രവർത്തിച്ച ധില്ലൻ 1979-ൽ പഞ്ചാബ് സർവകലാശാലയിലെ ഇന്ത്യൻ തിയേറ്റർ വിഭാഗത്തിൽ ചേർന്നു. 1980-ൽ അഭിനയത്തിൽ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കിയാണ് താരം പുറത്തിറങ്ങിയത്.

“ചണ്ഡീഗഢ് എനിക്ക് ചിറകുകൾ തന്നു. ചണ്ഡീഗഡിൽ വച്ചാണ് ഒരു അഭിനേതാവെന്ന നിലയിൽ എന്റെ കഴിവുകൾ മെച്ചപ്പെടുത്തിയത്. അച്ഛനുമായി പിണങ്ങി ഇവിടെ വരുമ്പോൾ പോക്കറ്റിൽ ഒരു പൈസ പോലും ഇല്ലായിരുന്ന വെറും ഗ്രാമവാസിയായിരുന്നു താനെന്ന് കുറച്ചുനാൾ മുൻപ് നൽകിയ അഭിമുഖത്തിൽ ധില്ലൻ പറഞ്ഞിരുന്നു, കൂടാതെ കരിയറിന് അടിത്തറയിട്ടത് ഇവിടെയാണ്, ഇവിടെ വച്ചാണ് എന്റെ നാടക സംഘം സ്ഥാപിച്ചത്, എന്റെ ആദ്യ കവിത എഴുതിയതും ഇവിടെ നിന്നാണെന്നും താരം പറഞ്ഞിരുന്നു. അങ്ങനെ ചണ്ഡീഗഡിനെ ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ് താനെന്ന് എല്ലായ്പ്പോഴും മം​ഗൾ പറഞ്ഞിരുന്നു.

 

shortlink

Post Your Comments


Back to top button