CinemaLatest News

എനിക്കൊരു ഇഷ്ടമുണ്ട്: പ്രണയം തുറന്നുപറഞ്ഞ് തമന്ന

ആരാധകർ ഇരുവരും പ്രണയത്തിലാണെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു

തെന്നിന്ത്യൻ സൂപ്പർ താരമാണ് തമന്ന ഭാട്ടിയ. തന്റെ പ്രണയം ആരാധകർക്കായി വെളിപ്പെടുത്തിയിരിക്കുകയാണ് തമന്ന. ബോളിവുഡ് നടൻ വിജയാണ് തമന്നയുടെ മനസ്സ് കവർന്ന കാമുകൻ. നടൻ വിജയ് വർമ്മയുമായുള്ള ബന്ധം തമന്ന ഭാട്ടിയ സ്ഥിരീകരിച്ചു. ലസ്റ്റ് സ്റ്റോറീസ് 2 ന്റെ സെറ്റിൽ വെച്ചാണ് പ്രണയകഥ ആരംഭിച്ചതെന്ന് താരം വെളിപ്പെടുത്തി.

ഗോവയിൽ നടന്ന ഒരു ന്യൂ ഇയർ പാർട്ടിയിൽ തമന്ന ഭാട്ടിയയും വിജയ് വർമ്മയും ചുംബിക്കുന്ന വീഡിയോ പുറത്ത് വന്നതിന് ശേഷം ഏറെ അഭ്യൂ​ഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പടർന്നത്. അന്നൊക്കെ ഇരുവരും മൗനം പാലിച്ചെങ്കിലും ആരാധകർ ഇരുവരും പ്രണയത്തിലാണെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു.

വിജയ് വർമ്മയെ തന്റെ സന്തോഷത്തിന്റെ ഇടമെന്നാണ് താരം വിശേഷിപ്പിച്ചത്. എനിക്കായി ഒരു ലോകം ഉണ്ടായിരിക്കുന്നു, ഞാനൊന്നും ചെയ്യാതെ തന്നെ ആ ലോകത്തിലേക്ക് വന്ന ഒരു വ്യക്തി, ഞാൻ വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തികൂടിയാണ് വിജയെന്നും തമന്ന. അവർക്ക് നല്ല കെമിസ്ട്രി ഉണ്ടെന്ന് തോന്നുന്നുവെന്ന് ഇരുവരെക്കുറിച്ചും നടൻ ഗുൽഷൻ ദേവയ്യ പറഞ്ഞത് വൈറലായി മാറിയിരുന്നു.

ചിരഞ്ജീവിയുടെ ഭോല ശങ്കർ, സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജയിലർ എന്നിവയുൾപ്പെടെ ഏതാനും തമിഴ് ചിത്രങ്ങളടക്കം ഏറെ ചിത്രങ്ങളാണ് തമന്നയുടേതായി പുറത്തിറങ്ങാനുള്ളത്.

shortlink

Related Articles

Post Your Comments


Back to top button