CinemaLatest NewsMollywoodWOODs

അമേരിക്കയിൽ ടൈം സ്ക്വയറിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ: അഭിമാന നിമിഷമെന്ന് സംവിധായകൻ എംഎ നിഷാദ്

പറഞ്ഞതെല്ലാം പാലിക്കുന്ന സർക്കാരാണ് തങ്ങളെന്നും മുഖ്യമന്ത്രി

അമേരിക്ക സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ടൈെ സ്ക്വയറിലെ പരിപാടിയെക്കുറിച്ച് ഒട്ടേറെ ചർച്ചകളാണ് സോഷ്യൽ മീഡിയയിലടക്കം നടക്കുന്നത്.

മുഖ്യമന്ത്രി പിണറായിയെ സ്വീകരിക്കാൻ നൃത്ത ആഘോഷവുമൊരുക്കിയിരുന്നു. തങ്ങൾ കാഴ്ച്ചവക്കുന്നത് മാതൃകാപരമായ ഭരണമാണെന്നും പറഞ്ഞതെല്ലാം പാലിക്കുന്ന സർക്കാരാണ് തങ്ങളെന്നും മുഖ്യമന്ത്രി പ്രസം​ഗത്തിൽ വ്യക്തമാക്കി.

റോഡ് വികസന പദ്ധതികൾ, കെ ഫോൺ, ​ഗെയിൽ എന്നിങ്ങനെ ജനം തുടർഭരണം നൽകിയത് വാ​ഗ്ദാനങ്ങൾ പാലിക്കാനാണെന്നും അത് പാലിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നൽകിയ വാ​ഗ്ദാനങ്ങൾ എല്ലാം പാലിച്ചാണ് മുന്നേറുന്നതെന്നും പറഞ്ഞു.

ടൈം സ്ക്വയറിൽ കേരള മുഖ്യമന്ത്രി, ഒരു നാടിന് അഭിമാനിക്കാം, നമ്മുടെ കൊച്ച് കേരളത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചതിന് എന്നാണ് സംവിധായകൻ എംഎ നിഷാദ് തന്റെ കുറിപ്പിൽ പറയുന്നത്.

കുറിപ്പ് വായിക്കാം

സ്ഥലം – ടൈം സ്ക്വയർ, അമേരിക്ക, അഭിസംബോധന ചെയ്യുന്നത് – ശ്രീ പിണറായി വിജയൻ, കേരള മുഖ്യമന്ത്രി, ഒരു നാടിന് അഭിമാനിക്കാം, നമ്മുടെ കൊച്ച് കേരളത്തെ, ലോകത്തിന്റെ നെറുകയിൽ എത്തിച്ചതിന്, NB – ഇനിയും പൊട്ടാൻ കുരുക്കളുണ്ടെങ്കിൽ ആവാമെന്നാണ് സംവിധായകൻ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button