General

‘അച്ഛൻ മരിച്ചിട്ട് നാളുകൾക്കുള്ളിൽ ആഘോഷം തുടങ്ങി’, അമൃതയുടെ പോസ്റ്റിലെ കമന്റ്, മറുപടി നൽകിയത് അഭിരാമി

ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചത് മുതൽ വലിയ വിമർശനത്തിന് ഇരയാകുന്നവരാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. മോശം കമന്റുകളുമായി നിരവധി പേർ രംഗത്തെത്തിയതോടെ പ്രതികരണവുമായി ഇരുവരും രംഗത്തെത്തിയിരുന്നു. എങ്കിലും ഇവർക്കെതിരെയുള്ള സൈബർ ആക്രമണം തുടരുകയാണ്. അമൃതയുടെ അച്ഛൻ അടുത്ത സമയത്താണ് മരണപ്പെട്ടത്. പിന്നാലെ അമൃതയും ​ഗോപി സുന്ദറും വിദേശത്ത് പ്രോ​ഗ്രാമിന് പോയിരുന്നു. അതിന്റെ ചിത്രങ്ങൾക്ക് താഴെ വന്ന കമന്റുകൾക്ക് മറുപടി നൽകുകയാണ് അഭിരാമി സുരേഷ്.

അടുത്തിടെ ഒരു പരിപാടിയിൽ അച്ഛനെ ഓർത്ത് അമൃത കരയുന്നത് വൈറലായിരുന്നു. ഇതിനിടെ കാനഡയിൽ പരിപാടി അവതരിപ്പിക്കാനായി പോയപ്പോൾ‌ ലോക പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടവും ഇരുവരും സന്ദർശിക്കുകയും വീഡിയോയും ചിത്രങ്ങളും പങ്കുവെക്കുകയും ചെയ്തിരുന്നു. അച്ഛൻ മരിച്ചിട്ട് നാളുകൾ കഴിയും മുമ്പ് ഇങ്ങനെയൊക്കെ ചെയ്യണമായിരുന്നുവോ തുടങ്ങി നിരവധി മോശം കമന്റുകൾ അമൃതയുടെ പോസ്റ്റിന് താഴെ വന്നു.

ഗോപി സുന്ദറുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തും നിരവധി കമന്റുകൾ വന്നിരുന്നു. ഇപ്പോഴിതാ അമൃതയ്ക്ക് വേണ്ടി മോശം കമന്റുകൾ കുറിച്ചവർക്കുള്ള മറുപടി നൽകിയിരിക്കുകയാണ് അഭിരാമി സുരേഷ് യുട്യൂബ് ചാനലിൽ‌ പങ്കുവെച്ച വീഡിയോയിലൂടെ. അച്ഛൻ മരിച്ചതിന് അവർ ചില്ല് ചെയ്യാൻ പോയതല്ലെന്നും അച്ഛൻ മരിക്കുന്നതിന് മുമ്പ് ഏറ്റെടുത്ത പരിപാടിയായിരുന്നുവെന്നുമാണ് അഭിരാമി പറയുന്നത്.

‘എന്റെ ചേച്ചി നയാഗ്രയിൽ പോയതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച ശേഷം നിരവധി മോശം കമന്റുകൾ കണ്ടു. ചേച്ചിയുടെ പോസ്റ്റിന് മാത്രമല്ല അതുമായി ബന്ധപ്പെട്ടുള്ള ചില കമന്റുകൾ ആളുകൾ എന്റെ സോഷ്യൽമീഡിയ പോസ്റ്റിന് താഴെയും കുറിച്ചതായി ഞാൻ കണ്ടു. അച്ഛൻ മരിച്ചിട്ട് രണ്ടര മാസം പിന്നിട്ടു. അതിന് മുമ്പാണ് എന്റെ ചേട്ടനും ചേച്ചിയും കാനഡ ഏരിയയിലുള്ള വേൾഡ് ടൂർ ഇരുവരും ഒരുമിച്ച്‌ കമ്മിറ്റ് ചെയ്തത്. ഒരു പ്രോഗ്രാം ഏറ്റെടുത്ത് ചെല്ലുമ്പോൾ അവിടെ നമുക്ക് നമ്മുടെ വിഷമം കാണിച്ച്‌ നിൽക്കാൻ പറ്റില്ല. അവർ ചില്ലിങ് ട്രിപ്പിന് വേണ്ടി പോയതൊന്നുമല്ല.

എന്റെ ചേച്ചി പൊതുവെ അവരുടെ ഉള്ളിലുള്ള വിഷമം പുറത്ത് ആളുകൾക്ക് മുമ്പിൽ കാണിച്ച്‌ നടക്കുന്നൊരു വ്യക്തിയല്ല. ചേച്ചി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് പോലും ലൈഫിലെ നല്ല നിമിഷങ്ങൾ പങ്കുവെക്കാൻ വേണ്ടി മാത്രമാണ്. അല്ലാതെ അച്ഛൻ മരിച്ചതിന്റെ ചില്ലിങിന് വേണ്ടി ചേച്ചി പോയതല്ല.
പിന്നെ വളരെ കാലത്തിന് ശേഷം നയാഗ്ര പോലൊരു വെള്ളച്ചാട്ടം കണ്ടപ്പോൾ അതിന്റെ സന്തോഷം അവർ രണ്ടുപേരും നിങ്ങളിലേക്ക് കൂടി ഷെയർ ചെയ്തതാണ്.’ അഭിരാമി കമന്റ് ചെയ്തു.

 

 

shortlink

Related Articles

Post Your Comments


Back to top button