GeneralLatest NewsNEWSTV Shows

ഇതും നിർത്തുന്നു: വേദനയും സങ്കടവും പങ്കുവച്ച് നടി മേഘ്‌ന

ശരിക്കും ഇമോഷണലായാണ് മേഘ്ന സംസാരിക്കുന്നത്

ആരാധകർ ഏറെയുള്ള ടെലിവിഷൻ താരമാണ് മേഘ്ന. ചന്ദനമഴയിലെ ‘അമൃത’യായെത്തിയ മേഘ്ന ഇപ്പോൾ അഭിനയിക്കുന്നത് സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്‍തുവരുന്ന ‘മിസിസ് ഹിറ്റ്‌ലറി’ല്‍ ‘ജ്യോതി’യായാണ്. ഇപ്പോഴിതാ ആ സീരിയല്‍ അവസാനിപ്പിക്കുന്നു എന്ന വാർത്തയാണ് തന്റെ യുട്യൂബ് ചാനലിലൂടെ താരം പങ്കുവച്ചത്.

read also: ഉപ്പും മധുരവും തിരിച്ചറിയാൻ കഴിയാതായി, മരുന്നുകൾ ആഹാരമാക്കി: രോ​ഗം ബാധിച്ചിട്ട് ഒരു വർഷമെന്ന് നടി സാമന്ത

ശരിക്കും ഇമോഷണലായാണ് മേഘ്ന സംസാരിക്കുന്നത്. ‘ഇത് തീരാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ കരച്ചിലായിരുന്നു വന്നത്. പെട്ടെന്ന് ഇത് നിര്‍ത്തുകയാണെന്ന് പറഞ്ഞപ്പോള്‍ വിഷമം ആയിരുന്നു. സങ്കടം വന്നു. എന്നും ഇത് ഉണ്ടാവില്ലെന്ന് അറിയാം. സീരിയിലിലൂടെ ദൈവം തന്ന എല്ലാ അനുഗ്രഹങ്ങള്‍ക്കും ഒരുപാട് നന്ദി’ എന്ന് താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button