BollywoodCinemaLatest NewsWOODs

ടോപ് ലെസും ചുംബനവും ചൂടൻ രം​ഗങ്ങളും: വിമർശനങ്ങളേറ്റുവാങ്ങി നടി തമന്ന

ചുംബന വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ ആരാധകർ അത്ഭുതപ്പെടുകയാണ്

അടുത്തിടെ തങ്ങൾ ഡേറ്റിംഗിലാണെന്ന് സ്ഥിരീകരിച്ച് നടി തമന്നയും വിജയും എത്തിയിരുന്നു. ലസ്റ്റ് സ്റ്റോറീസിന്റെ ലൊക്കേഷനിൽ വച്ചാണ് ഇഷ്ട്ടത്തിലായതെന്നും വ്യക്തമാക്കിയിരുന്നു.

ഇരുവരും ആദ്യമായി ആന്തോളജിയിൽ ഒരുമിച്ച് അഭിനയിക്കുന്നത് ലസ്റ്റ് സ്റ്റോറീസ് 2വിലാണ്. ഇരുവരുടെയും ചുംബന വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ ആരാധകർ അത്ഭുതപ്പെടുകയാണ്.

സിനിമയിൽ ചുംബന, ഇഴുകി ചേർന്നുള്ള രം​ഗങ്ങളിൽ അഭിനയിക്കാനില്ലെന്ന് പറഞ്ഞ തങ്ങളുടെ പഴയ തമന്ന തന്നെയാണോ ഇതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് ആരാധകർ പറയുന്നത്.

താനും വിജയും വളരെ സ്വാഭാവികമായി പ്രണയത്തിലായവരാണെന്നും വിജയോടൊപ്പമുള്ള നിമിഷങ്ങളിൽ അതീവ സന്തോഷവതിയാണെന്നും താരം വ്യക്തമാക്കിയിരുന്നു. തെന്നിന്ത്യൻ സൂപ്പർ താരത്തിന്റെ പ്രണയ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button