GeneralLatest NewsMollywoodNEWSWOODs

മദ്യപിക്കരുതെന്നു പറഞ്ഞിരുന്നു, മുഖമൊക്കെ നീരുവച്ചു, രാത്രി തന്നെ ബാബുരാജിനെ ആശുപത്രിയിലാക്കി: സാന്ദ്ര തോമസ്‌

മൂന്ന് തവണ അങ്ങനെ സംഭവിച്ചു

മലയാള സിനിമയിൽ നായകനായും വില്ലനായും സഹനടനായുമെല്ലാം ശ്രദ്ധ നേടിയ നടനാണ് ബാബുരാജ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് നല്ല നിലാവുള്ള രാത്രി. നിര്‍മാണ രംഗത്തേയ്ക്ക് സാന്ദ്ര തോമസ് തിരികെ വന്ന ചിത്രം കൂടിയാണ് മര്‍ഫി ദേവസി സംവിധാനം ചെയ്ത നല്ല നിലാവുള്ള രാത്രി. ഈ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ബാബുരാജിന് നേരിടേണ്ടി വന്ന ആരോഗ്യപ്രശ്‌നത്തെക്കുറിച്ചു പങ്കുവയ്ക്കുകയാണ് സാന്ദ്രാ തോമസ്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്രയും ബാബുരാജും ഇക്കാര്യം വെളിപ്പെടുത്തിയത്.

read also: എനിക്ക് കറുത്തിരുണ്ട നിറമായതിനാൽ പല നടിമാരും ഒപ്പം അഭിനയിക്കാൻ തയ്യാറായില്ല: മിഥുൻ ചക്രവർത്തി

നല്ല നിലാവുള്ള രാത്രിയുടെ ലൊക്കേഷനില്‍ വച്ച്‌ അട്ട കടിയേറ്റ് ബാബുരാജിനെ മൂന്ന് തവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു എന്നാണ് സാന്ദ്ര പറയുന്നത്. ‘ഷൂട്ട് തുടങ്ങും മുമ്പ് ബാബുരാജ് ചേട്ടന്‍ എന്നെ വിളിച്ച്‌ ചോദിച്ചിരുന്നു അവിടെ അട്ടയുണ്ടോ എന്ന്. പുള്ളിയ്ക്ക് അലര്‍ജിയുളളതാണ്. അട്ട ഉണ്ടാകില്ലെന്ന് ഞാന്‍ പറഞ്ഞു. അവിടെ ചെന്നപ്പോള്‍ പക്ഷെ ലൊക്കേഷന്‍ നിറയെ അട്ടയാണെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞു. ലൊക്കേഷനില്‍ വച്ച്‌ ബാബുരാജിന് അട്ടയുടെ കടിയേല്‍ക്കുകയും ആശുപത്രിയില്‍ കൊണ്ടു പോവുകയും ചെയ്തു. ഗുരുതരാവസ്ഥയായതിനാല്‍ ഇഞ്ചക്ഷന്‍ എടുക്കേണ്ടി വന്നു.’- സാന്ദ്ര പറഞ്ഞു.

അട്ട കടിച്ചപ്പോള്‍ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടു പോയി. ഇത് വളരെ സീരിയസാണെന്ന് ഡോക്ടര്‍ പറഞ്ഞു. മരുന്ന് ഇഞ്ചക്‌ട് ചെയ്യേണ്ടി വന്നു. എന്നിട്ട് ഷൂട്ടിന് ശേഷം രാത്രി മദ്യപിക്കുകയും ചെയ്തു. ഒരു ഗ്ലാസ് മദ്യം കഴിച്ചപ്പോഴേക്കും താന്‍ താഴെ വീണു എന്നാണ് ബാബുരാജ് പറയുന്നത്. ആ മരുന്ന് കഴിക്കുമ്പോള്‍ മദ്യപിക്കാന്‍ പാടില്ലായിരുന്നു. ബാബുരാജിന്റെ മുഖം നീരുവെക്കാന്‍ തുടങ്ങി. ഉടനെ തന്നെ താരത്തെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടു പോയി. മുഖത്തെ നീരു കാരണം തന്നെ ആര്‍ക്കും മനസിലായില്ലെന്നും ബാബുരാജ് പറയുന്നുണ്ട്.

‘ആദ്യം ആശുപത്രിയില്‍ നിന്ന് വന്നതിന് ശേഷം വീണ്ടും ബാബുരാജ് ചേട്ടനെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നു. ഞാന്‍ പറഞ്ഞതാണ് മദ്യപിക്കല്ലേന്ന്. ഞാന്‍ കുടിക്കില്ലെന്ന് അപ്പൊ ചേട്ടന്‍ പറഞ്ഞതുമാണ്. എന്നാല്‍ കുറച്ചുകഴിഞ്ഞ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചു ബാബുരാജിനെക്കൊണ്ട് ഹോസ്പിറ്റലില്‍ പോകണം എന്ന് പറഞ്ഞു. ബാബുരാജിനെ മൂന്ന് തവണ അങ്ങനെ സംഭവിച്ചു താനാകെ പേടിച്ചു പോയി’- സാന്ദ്ര പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button