CinemaLatest NewsMollywoodWOODs

വാ തുറന്നാൽ അശ്ലീലം മാത്രം, തൊപ്പിമാരിൽ നിന്നും മക്കളെ കാക്കണേ തമ്പുരാനെ: രൂക്ഷമായി വിമർശിച്ച് നടൻ ഷുക്കൂർ വക്കീൽ

തൊപ്പിയാണ് ഈ പാട്ട് ഹറാം കഥയ്ക്ക് പിന്നിലെന്നു മോളു കണ്ടെത്തിയത്

കണ്ണൂർ സ്വദേശിയായ തൊപ്പി എന്ന നിഹാദ് വമ്പൻ ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ്. അടിസ്ഥാനപരമായി ​ഗെയിമറാണ് തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന നിഹാദ്.

കുട്ടികളാണ് ഇയാളുടെ ഫാനുകളായുള്ളത്. അശ്ലീല സംഭാഷണവും, തെറിയും ഉൾപ്പെടെ വീഡിയോകളിൽ ചേർക്കുന്ന വ്യക്തി കൂടിയാണ് തൊപ്പി എന്നതിനാൽ ഇയാൾക്കെതിരെ വൻ പ്രതിഷേധവും നടക്കുന്നുണ്ട്.

തൊപ്പി എന്ന ഇൻഫ്ലുവൻസറിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് നടൻ ഷുക്കൂർ വക്കീൽ.

കുറിപ്പ് വായിക്കാം

ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു ഷൂട്ടിനിടയിൽ സ്ക്കൂൾ കുട്ടികളുമായി വർത്താനം പറഞ്ഞത്, അവരോട് സംസാരിക്കുന്നതിനിടയിലാണ് പ്രിയ സുഹൃത് സന്തോഷ് കീഴാറ്റൂർ അവരോട് തൊപ്പിയെ അറിയുമോ? ഫോളോ ചെയ്യുന്നുണ്ടോ ? തുടങ്ങിയ കാര്യങ്ങൾ ചോദിച്ചതും കുട്ടികളിൽ പലരും ആ തൊപ്പിയെ ഫോളോ ചെയ്യുന്നുണ്ടെന്നറിഞ്ഞതും.

അങ്ങിനെ സന്തോഷിൽ നിന്നാണ് തൊപ്പിയെ അറിഞ്ഞത്. യൂ ട്യൂബിൽ ഞങ്ങൾ അയാളെ സേർച്ച് ചെയ്തപ്പോൾ 690 K Subscribers.
Insta യിൽ 757 K followers. അയാൾ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിൽ.

രാവിലെ പത്താം ക്ലാസു കാരി മോളോട് ഇയാളെ കുറിച്ചു ചോദിച്ചു. അവൾ ഫോളോ ചെയ്യുന്നില്ല, ക്ലാസിലെ ചില ആൺ കുട്ടികൾ മോളോട് ചോദിച്ച ഒരു ചോദ്യത്തിൽ നിന്നാണ് തൊപ്പിയെ കുറിച്ചു അവൾ അറിഞ്ഞത്.

” ഫാത്തിമ നിങ്ങൾക്ക് പാട്ടു കേൾക്കൽ ഹറാമാണോ ? ” ആ ചോദ്യത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് തൊപ്പിയാണ് ഈ പാട്ട് ഹറാം കഥയ്ക്ക് പിന്നിലെന്നു മോളു കണ്ടെത്തിയത്! തൊപ്പിമാരിൽ നിന്നും മക്കളെ കാക്കണേ തമ്പുരാനെ .

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button