BollywoodCinemaLatest NewsWOODs

വഞ്ചിച്ചിട്ടില്ല, നിർമ്മാതാവ് കേസ് കൊടുത്തത് പ്രശസ്തി നേടാൻ: തന്റെ നിശബ്ദത മുതലെടുക്കരുതെന്ന് അമീഷ പട്ടേൽ

അജയ് കുമാർ തന്റെ നിശബ്ദത മുതലെടുക്കരുതെന്ന് അമീഷ

 

നിർമ്മാതാവിന്റെ കയ്യിൽ നിന്നും കോടിക്കണക്കിന് രൂപ വാങ്ങി കബളിപ്പിച്ചുവെന്ന കേസിൽ അടുത്തിടെ പ്രശസ്ത ബോളിവുഡ് നടി അമീഷ പട്ടേൽ കോടതിയിൽ കീഴടങ്ങിയിരുന്നു.

ഒരുകാലത്ത് ബോളിവുഡ് സിനിമകളിൽ തിളങ്ങി നിന്നിരുന്ന സൂപ്പർ താരത്തിന്റെ പ്രവൃത്തി കണ്ട് ആരാധകരും സിനിമാ ലോകവും ഞെട്ടിയിരിക്കുകയാണ്.

തങ്ങൾ ജീവന് തുല്യം സ്നേഹിച്ച തങ്ങളുടെ പ്രിയതാരം ഇത്തരമൊരു കാര്യം ചെയ്തതിലെ ഞെട്ടലിനിയും ആരാധകർക്ക് മാറിയിട്ടില്ല. എന്നാൽ നിർമ്മാതാവ് അജയ് കുമാർ താൻ കബളിപ്പിച്ചുവെന്ന് പറഞ്ഞ് കേസ് കൊടുത്തിരിക്കുന്നത് വ്യാജമാണെന്നും വെറും പ്രശസ്തിക്കു വേണ്ടിയിട്ടാണ് ഇത്തരത്തിൽ ചെയ്തതെന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.

നിർമ്മാതാവ് അജയ് കുമാർ തന്റെ നിശബ്ദത മുതലെടുക്കരുതെന്ന് അമീഷ പട്ടേൽ താക്കീത് നൽകി.

 

shortlink

Related Articles

Post Your Comments


Back to top button