GeneralLatest NewsNEWSTV Shows

പലതവണ ലൈംഗികമായി ഉപദ്രവിച്ചു: നിര്‍മ്മാതാവിനെതിരെ പരാതിയുമായി യുവതാരം

നടിയുടെ ആരോപണം നിര്‍മ്മാതാവ് നിഷേധിച്ചു.

ആരാധകർ ഏറെയുള്ള ‘താരക് മേത്താ കാ ഉള്‍ട്ട ചഷ്മ’ എന്ന ഹിറ്റ് പരമ്പരയുടെ നിർമ്മാതാവിനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി യുവനടി. പലതവണ തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന നടിയുടെ പരാതിയെ തുടര്‍ന്ന് നിര്‍മ്മാതാവ് അസിത് കുമാര്‍ മോദിക്കും മറ്റ് രണ്ടുപേര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു.

READ ALSO: വൈറല്‍ ഫംഗസാണ്, പകരാനും സാധ്യതയുണ്ട്: റിനോഷ് ഷോയിൽ നിന്നും പുറത്തേയ്ക്ക് !! ഓഡിയോ ക്ലിപ്പ് ചർച്ചയാകുന്നു

കഴിഞ്ഞ മാസമാണ് യുവനടി ലെംഗികാതിക്രമം ആരോപിച്ച്‌ പൊലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കിയത്. ഇതിനെ തുടർന്ന് ലൈംഗിക പീഡനം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊവായ് പൊലീസ് പറഞ്ഞു.

അതേസമയം, നടിയുടെ ആരോപണം നിര്‍മ്മാതാവ് നിഷേധിച്ചു. മോശം പെരുമാറ്റം മൂലമാണ് നടിയെ ഷോയില്‍ നിന്ന് ഒഴിവാക്കിയതെന്നും അതിന്റെ പേരിൽ ആരോപിക്കുന്നതാണ് ഇതെന്നും അസിത് കുമാര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button