CinemaLatest NewsTollywoodWOODs

തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു ചിത്രത്തിനോട് നോ പറഞ്ഞ് പൂജ ഹെ​ഗ്ഡെ

റീഷൂട്ടുകളും സ്‌ക്രിപ്റ്റ് മാറ്റി എഴുതേണ്ടുന്ന സാഹചര്യങ്ങൾ പോലും വേണ്ടി വന്നിരുന്നു

മഹേഷ് ബാബുവും ത്രിവിക്രം ശ്രീനിവാസും ഒന്നിക്കുന്ന “ഗുണ്ടൂർ കാരം” എന്ന വമ്പൻ പ്രോജക്റ്റിൽ നിന്നും പൂജ ഹെ​ഗ്ഡെ പിൻമാറിയതായി റിപ്പോർട്ട്.

“ഗുണ്ടൂർ കാര”ത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂളിൽ ഒരുപാട് മാറ്റങ്ങളും കാലതാമസങ്ങളും നേരിടേണ്ടിവന്നു, അതിന്റെ ഫലമായി റീഷൂട്ടുകളും സ്‌ക്രിപ്റ്റ് മാറ്റി എഴുതേണ്ടുന്ന സാഹചര്യങ്ങൾ പോലും വേണ്ടി വന്നിരുന്നു. ഇത്തരം പൊരുത്തക്കേട് പൂജയെ ചൊടിപ്പിച്ചുവെന്നാണ് പുറത്ത് വരുന്ന വാർത്ത. ശ്രീലീലയാണ് ചിത്രത്തിലെ മറ്റൊരു നായിക.

നിർമ്മാതാക്കളോടും സംവിധായകനോടും അതൃപ്തി പ്രകടിപ്പിച്ചതായും വാർത്തകൾ വന്നിരുന്നു. തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ ഏറെ തിരക്കുള്ള താരം “ഗുണ്ടൂർ കാരം” എന്ന ചിത്രത്തിൽ നിന്നും പിൻമാറിയെന്ന വാർത്ത വന്നതോടെ നിരാശയിലാണ് താരത്തിന്റെ ആരാധകരും.

shortlink

Related Articles

Post Your Comments


Back to top button