GeneralLatest NewsNEWSTV Shows

എല്ലാ ദിവസവും രാത്രി സുധി കയറി വരും, ഉറങ്ങാൻ പറ്റാത്ത അവസ്ഥ: ബിനു അടിമാലി

അന്ന് സുധിയുടെ സമയം ആയിരുന്നിരിക്കണം.

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിനു ഇടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ബിനു അടിമാലി ദിവസങ്ങൾക്ക് ശേഷം പൊതുവേദിയിലെത്തി. മിമിക്രി കലാകാരന്മാരുടെ സംഘടനയായ ‘മാ’യുടെ പരിപാടിയിലാണ് ബിനു അടിമാലി പങ്കെടുത്തത്. വേദിയില്‍ വച്ച്‌ തന്റെ ഉറ്റ സുഹൃത്ത് കൊല്ലം സുധിയുടെ ഓര്‍മ്മകള്‍ താരം പങ്കുവെച്ചു.

പത്ത് പതിനഞ്ച് ദിവസത്തിന് ശേഷം ഇന്നാണ് താനൊന്ന് ചിരിക്കുന്നതെന്നും എല്ലാ ദിവസവും രാത്രിയില്‍ ഉറങ്ങാൻ നേരം സുധിയുടെ ഓര്‍മയാണ് നിറയുന്നതെന്നും ബിനു അടിമാലി പറഞ്ഞു.

READ ALSO: എനിക്ക് ഒരു സെന്റ് ഭൂമിയില്ല, വീട്ടിലുള്ള ഒരു സെന്റ് ഭൂമിപോലും വേണ്ടെന്ന് ഞാൻ‌ പണ്ടെ പറഞ്ഞു: അഖിൽ മാരാർ

ബിനു അടിമാലിയുടെ വാക്കുകള്‍ ഇങ്ങനെ,

ഒരു പത്ത് പതിനഞ്ച് ദിവസത്തിന് ശേഷം ഇന്നാണ് ഞാനൊന്ന് ചിരിക്കുന്നത്. ‘മാ’ സംഘടനയുടെ പരിപാടിക്ക് വന്നപ്പോള്‍. അതൊരു ഭംഗി വാക്കായി പറയുന്നതല്ല. എല്ലാ ദിവസവും രാത്രി സുധി കയറി വരും. ഉറങ്ങാൻ കിടക്കുമ്പോള്‍. ഉറങ്ങുമ്പോള്‍ അവന്റെ ഓരോ വാക്കുകളും പ്രശ്നങ്ങളും കാരണം എനിക്ക് ഉറങ്ങാൻ പറ്റാത്ത അവസ്ഥ.

ഇന്നിവിടെ വന്ന് എല്ലാവരെയും ഒന്നിച്ച്‌ കാണാൻ പറ്റിയപ്പോള്‍, എന്തോ ഒരു പകുതി സമാധാനം. അസുഖം പോയപോലെ. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അവസ്ഥയാണത്. നമ്മള്‍ ബെഡ് റെസ്റ്റൊക്കെ ആയി കിടക്കുമ്പോള്‍, നമ്മള്‍ ഏറ്റവും കൂടുതല്‍ കാണാൻ ആഗ്രഹിക്കുന്നവര്‍ ഫോണ്‍ ചെയ്യുക, വീട്ടില്‍ വരുന്നു എന്നൊക്കെ പറയുന്നത് ഏറ്റവും വലിയ ഭാഗ്യമാണ്. അങ്ങനെ കിടക്കുമ്പോഴാണ് ഓരോ ആളുകളുടെയും വില നമ്മള്‍ മനസിലാക്കുന്നത്. ദുഃഖം നമുക്ക് പറ്റാത്തൊരു കാര്യമാണ്.

അന്ന് സുധിയുടെ സമയം ആയിരുന്നിരിക്കണം. പരിപാടിക്ക് പോകുമ്പോള്‍ അവൻ വണ്ടിയുടെ മുന്നിലാണ് ഇരിക്കുന്നത്. ഊണ് കഴിക്കാൻ ഇറങ്ങി തിരിച്ച്‌ വന്നപ്പോഴും മുന്നില്‍ തന്നെ ഇരുന്നു. പ്രോഗ്രാം കഴിഞ്ഞ് തിരിച്ച്‌ വന്നപ്പോഴും അവൻ ഓടി വന്ന് വണ്ടിയുടെ മുന്നില്‍ ഇരുന്നു. ഞാൻ അന്ന് വരെയും അത്രയും ഊര്‍ജ്ജസ്വലനായിട്ടുള്ള സുധിയെ കണ്ടിരുന്നില്ല. അത്രയ്‌ക്ക് ആക്ടീവ് ആയിരുന്നു അവൻ. അതാണ് നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത്. തെട്ടടുത്തിരുന്ന ഒരാള്‍ മരിച്ചു പോയി എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നൊരു അവസ്ഥ.

shortlink

Related Articles

Post Your Comments


Back to top button