GeneralLatest NewsMollywoodNEWSWOODs

വളരെ പെട്ടെന്നായിരുന്നു സുമയുടെ മരണം, അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു: വികാരാധീനനായി ദേവൻ

അവള്‍ എല്ലാത്തിനും ഒപ്പമുണ്ടെന്നതായിരുന്നു എന്റെ ബലം.

മലയാളത്തിലെ സുന്ദര വില്ലൻ ദേവൻ തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. തന്റേത് ഒരിക്കലും ഒരു പ്രണയവിവാഹം ആയിരുന്നില്ലെന്ന് ദേവൻ പറയുന്നു. ഒരേ ക്യാംപസിലായിരുന്നു താനും ഭാര്യയും പഠിച്ചത്, അതുകൊണ്ടുതന്നെ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചെല്ലാം ഭാര്യക്ക് അറിയാമായിരുന്നുവെന്ന് ദേവൻ പറയുന്നു. എന്നാല്‍ ആ പ്രണയം പൊട്ടി പൊളിഞ്ഞു പാളീസായി, ആ സമയത്താണ് വിവാഹ ആലോചനകള്‍ നടക്കുന്നതും. സുമയുടെ ആലോചന വരുന്നതും. ആ വിവാഹം നടക്കാതെയിരിക്കാൻ താൻ ഒരുപാട് ശ്രമിച്ചിരുന്നുവെന്ന് ദേവൻ പറഞ്ഞു.

READ ALSO: ശങ്കറിന് സമ്മാനിച്ചത് ലക്ഷങ്ങൾ വിലവരുന്ന ആഡംബര വാച്ച്: ഞെട്ടിച്ച് കമൽ ഹാസൻ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

പ്രേമിച്ചു കല്യാണം കഴിച്ചതല്ലെങ്കിലും വലിയൊരു ബന്ധമായിരുന്നു തനിക്ക് ഭാര്യയുമായി ഉണ്ടായിരുന്നതെന്ന് ദേവൻ പറയുന്നു. ‘2019ലാണ് ഭാര്യ മരിക്കുന്നത്. ഭാര്യയോട് പ്രണയം എന്നതിനേക്കാളും ഒരു വലിയ സ്നേഹബന്ധമായിരുന്നു ഞങ്ങള്‍ക്കിടയില്‍. ഞങ്ങള്‍ തമ്മില്‍ അത്രയും അടുത്തു. ഒരുപാട് നല്ല ഓര്‍മ്മകളുണ്ട് സുമയെക്കുറിച്ച്‌ എന്റെ മനസ്സില്‍. വളരെ പെട്ടെന്നായിരുന്നു സുമയുടെ മരണം. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു. മമ്മൂട്ടിയടക്കം പലരും അന്ന് വന്നിരുന്നു. ജീവിതമെന്ന് പറഞ്ഞാല്‍ ഇങ്ങനെയാണെന്ന് പലരും ഉപദേശിച്ചു. ഒരു മരണവീട്ടില്‍ വരുന്നവര്‍ പറയുന്ന ഉപദേശങ്ങള്‍ ആയിരുന്നു എല്ലാം. എന്നാല്‍ മമ്മൂട്ടി മാത്രം ഒന്നും പറഞ്ഞില്ല. അദ്ദേഹം എന്റെ അടുത്ത് വന്നിരുന്ന് കയ്യില്‍ പിടിച്ചു. അതിലൂടെ തന്നെ എനിക്ക് ആശ്വാസം ലഭിച്ചു. ആ ഇരുപ്പ് കുറെ നേരം ഇരുന്നു. അന്ന് ഞാൻ അറിഞ്ഞു ആ ബന്ധത്തിന്റെ തീവ്രത. ഇതേപോലെ എന്റെയടുത്ത് വന്നിരുന്ന് എന്നെ കെട്ടിപിടിച്ച ആളാണ് യൂസഫലി ഇക്ക.

എന്തെങ്കിലും പറയുന്നതിനേക്കാള്‍ ഡീപ്പ് ആണത്. അതിനേക്കാള്‍ ആശ്വാസം നല്‍കുന്ന ഒരു വാക്കില്ല. എന്റെ അന്ത്യശ്വാസം വരെയും സുമ പോയ വേദന എന്റെയുള്ളില്‍ കാണും. അതിലൊരു മാറ്റവും ഉണ്ടാകില്ല. എപ്പോഴൊക്കെ സുമയെ കുറിച്ച്‌ ചിന്തിക്കുന്നോ അപ്പോഴൊക്കെ വേദനയാണ്. പേര് അറിയാത്തൊരു അസ്വസ്ഥത എപ്പോഴും എന്റെ മനസ്സിലുണ്ട്.

ഒരുദിവസം പത്തു പതിനഞ്ചു കോളുകളെങ്കിലും ഞങ്ങള്‍ തമ്മില്‍ ഉണ്ടാകാറുണ്ട്. അതെല്ലാം അസ്തമിച്ചു. ഇപ്പോഴും വിളിക്കാൻ ഫോണെടുക്കും, അപ്പോഴാണ് അവള്‍ ഇല്ലെന്ന ഓര്‍മ്മ മനസിലേക്ക് വരുന്നത്. സുമ ഒരു നിഷ്കളങ്കയായിരുന്നു, എന്നെ ഏറ്റവും കൂടുതല്‍ ആകര്ഷിച്ചതും അത് തന്നെയാണ്. സാമ്ബത്തികമായും അല്ലെങ്കിലും പലര്‍ക്കും ഞാൻ സഹായം ചെയ്യാറുണ്ട്. അതിനെയൊക്കെ പിന്തുണച്ചിരുന്നത് ഭാര്യയാണ്.

അവള്‍ എല്ലാത്തിനും ഒപ്പമുണ്ടെന്നതായിരുന്നു എന്റെ ബലം. ഇപ്പോഴും തനിയെ ഇരിക്കുമ്പോള്‍ മനസ്സുനിറയെ അവളുടെ ഓര്‍മ്മകളാണ്. ആ ഓര്‍മ്മ മാറ്റി നിര്‍ത്തിയാല്‍ പ്രശ്‌നമാണ്. ഞങ്ങള്‍ ഒന്നിച്ചു ജീവിച്ച നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഒരു മനഃസമാധനം ഉണ്ടാകും. അതുകൊണ്ടുതന്നെ അവളില്‍ കൂടി സഞ്ചരിക്കുകയാണ് ഞാൻ ഇപ്പോള്‍, ദേവൻ വികാരാധീനനായി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button