GeneralLatest NewsMollywoodNEWSWOODs

ഗോള്‍ഡിന് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് അല്‍ഫോണ്‍സ് പുത്രൻ

റോമിയോ പിക്ചേഴ്‍സിന്റെ ബാനറില്‍ രാഹുലാണ് ചിത്രം നിര്‍മിക്കുന്നത്.

പൃഥ്വിരാജും നയൻതാരയും പ്രധാന വേഷത്തിൽ എത്തിയ ഗോള്‍ഡിന് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് അല്‍ഫോണ്‍സ് പുത്രൻ. ഗിഫ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴിലാണ് ഒരുക്കുന്നത്. ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു പ്രഖ്യാപനം. സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഈ ചിത്രത്തിൽ ഇളയരാജ ഒരുക്കുന്ന ഏഴ് ഗാനങ്ങളാണുള്ളത്.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളര്‍ ഗ്രേഡിങ് എന്നിവ നിര്‍വഹിക്കുന്നതും അല്‍ഫോണ്‍സ് പുത്രനാണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നതും ഇളയരാജ തന്നെയാണ്. ചിത്രത്തില്‍ ഒരു ഗാനവും അദ്ദേഹം ആലപിക്കുന്നുണ്ട്.

read also: രാഷ്ട്രീയ വിവാദങ്ങൾ വിജയത്തെ ബാധിക്കരുതെന്നതിനാലാണ് അഖിലിനെ പിന്തുണച്ച് പോസ്റ്റ് ഇടാതിരുന്നത്: സന്ദീപ് വാര്യർ

സാൻഡി, കോവെെ സരള, സമ്പത്ത് രാജ്, റേച്ചല്‍ റബേക്ക, രാഹുല്‍, ചാര്‍ളി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം റോമിയോ പിക്ചേഴ്‍സിന്റെ ബാനറില്‍ രാഹുലാണ് നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button