CinemaLatest News

ബി​ഗ്ബോസിൽ ചൂടൻ ചുംബനം: ഷോയിൽ നിന്നും ഇറങ്ങി പോകുമെന്ന് സൽമാൻ ഖാൻ

ജാദിന്റെ ചില പ്രവൃത്തികൾ ക്യാമറയിൽ പോലും പ്ലേ ചെയ്യുവാൻ കഴിയാത്തതാണെന്നും സൽമാൻ

ബിഗ് ബോസ് മത്സരാർത്ഥികളായ ജദ് ഹദീദും ആകാംക്ഷ പുരിയും തമ്മിലുണ്ടായ ചുംബനം വിവാദങ്ങളിലേക്ക്.

ബി​ഗ് ബോസ് ഹിന്ദി പതിപ്പിലെ ജദ് ഹദീദും ആകാംക്ഷ പുരിയും തമ്മിലുണ്ടായ അപ്രതീക്ഷിത ചുംബനത്തെ സോഷ്യൽ മീഡിയയിലടക്കം വിമർശിച്ച് പ്രേക്ഷകർ രം​ഗത്ത് വന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

വിമർശനം കടുത്തതോടെ ഇരുവരെയും വിമർശിച്ച് സൽമാൻ ഖാനും എത്തിയിരിക്കുകയാണ്.

കർശനമായ നിയമങ്ങളൊന്നും നില നിൽക്കുന്നില്ലെങ്കിലും ഒടിടി പ്ലാറ്റ് ഫോം ആണെങ്കിലും ജാദിന്റെ ചില പ്രവൃത്തികൾ ക്യാമറയിൽ പോലും പ്ലേ ചെയ്യുവാൻ കഴിയാത്തതാണെന്നും സൽമാൻ ഖാൻ വിമർശിച്ചു.

താൻ ഉൾപ്പെട്ട ഒരു പരിപാടിയിൽ ഇത്തരം ഒരു രം​ഗം വന്നതിൽ താരം ക്ഷമാപണം നടത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button