CinemaLatest News

നിങ്ങളുടെ കല്യാണം എപ്പോഴാണ്, മറുപടി നൽകി റംസാനും ദിൽഷയും

വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ ഇടക്കിടക്ക് സോഷ്യൽ മീഡിയയിൽ വരുന്നത് കാണാറുണ്ടെന്നും ദിൽഷ

സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് റംസാനും ദിൽഷയും, അതി മനോഹരമായ നൃത്ത വീഡിയോകളിലൂടെയാണ് ഇരുവരും സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്.

ബി​ഗ്ബോസ് നാലിലെ ടൈറ്റിൽ വിന്നർ കൂടിയായിരുന്നു ദിൽഷ. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ഇരുവരും.

തങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ ഇടക്കിടക്ക് സോഷ്യൽ മീഡിയയിൽ വരുന്നത് കാണാറുണ്ടെന്നും തമാശയായിട്ടേ ഇത്തരം വാർത്തകൾ എടുക്കാറുള്ളെന്നും ദിൽഷ പറഞ്ഞു.

റംസാനുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന് ആരുടെ കൂടെ പോയാലും അവരെക്കുറിച്ച് കല്യാണ വാർത്തയാണ് പിന്നീട് കാണുന്നതെന്നും ഇതൊന്നും പുതുമ ഉള്ള കാര്യമല്ലെന്നും ദിൽഷ വ്യക്തമാക്കി.

ഇത്തരത്തിൽ വരുന്ന വാർത്തകളുടെ തമ്പ് നെയിലുകൾ തുറക്കാറില്ലെന്നും തുറന്ന് വായിച്ചാൽ അതിലൊന്നും ഉണ്ടാകാനിടയില്ലെന്ന് അറിയാമെന്നും ദിൽഷ.

 

shortlink

Related Articles

Post Your Comments


Back to top button