തൊടുന്നതെല്ലാം വിവാദത്തിലാക്കുന്ന താരമാണ് ഉർഫി ജാവേദ്. ഇപ്പോൾ കുർകുറെ തിന്നാണ് വീണ്ടും വിവാദത്തിലായിരിക്കുന്നത്.
പിസ, ടീ ബാഗ് എന്നിവ ഉപയോഗിച്ച് ഉർഫി നടത്തിയ വസ്ത്ര പരീക്ഷണം വ്യാപക വിമർശനം ഏറ്റുവാങ്ങിയിരുന്നു.
പാക്കറ്റിൽ നിന്നും കുർകുറെ എടുത്ത് വെള്ളത്തിൽ കഴുകിയാണ് ഉർഫി കഴിക്കുന്നത്. വിചിത്രമായ രീതി കണ്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസൺസ്.
കുട്ടിക്കാലം മുതലേ ഇങ്ങനെയാണ് കഴിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. കുർകുറെ കൂട്ടിച്ചേർത്ത് വസ്ത്രം ഉണ്ടാക്കി ഇടുന്നത് കാണേണ്ടി വന്നില്ലല്ലോ എന്ന് ആശ്വസിക്കുന്നുവെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്യുന്നത്.
Post Your Comments