GeneralLatest NewsMollywoodNEWSWOODs

കുഞ്ഞിന്റെ കൈ ലിഫിറ്റിന്റെ ഡോറില്‍ കുടുങ്ങി, രക്ഷിക്കാൻ ആവശ്യപ്പെട്ട് മഷൂറ കരച്ചിലും നിലവിളിയുമായി: ബഷീര്‍ ബഷി

ഈ കുഞ്ഞ് ലിഫിറ്റിന്റെ ഡോറില്‍ കൈവെച്ചിരുന്നു

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ബഷീർ ബഷിയും കുടുംബവും. വിശേഷങ്ങൾ പങ്കുവച്ചു ബഷീർ മാത്രമല്ല ഭാര്യമാരായ മഷൂറയും സുഹാനയും എത്താറുണ്ട്. രണ്ടാമത്തെ മകൻ മുഹമ്മദ് സൈഗത്തിന്റെ ആറാം പിറന്നാള്‍ കുടുംബം കഴിഞ്ഞ ദിവസം ആഘോഷമാക്കിയിരുന്നു. പിറന്നാളിന് സമ്മാനമായി ലഭിച്ച ഒരു ജോഡി ഷൂസിന്റെ അളവ് വലുതായതിന്റെ പേരില്‍ മാറ്റി വാങ്ങാൻ പോയപ്പോഴുണ്ടായ ഒരു അനുഭവം പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ബഷീറും മഷൂറയും.

പ്യൂമയുടെ മനോഹരമായ ഒരു ഷൂവായിരുന്നു സമ്മാനം കിട്ടിയിരുന്നതെന്നും സൈസ് വലുതായത് കൊണ്ട് തങ്ങള്‍ തന്നെ ലുലു മാളിലെ പ്യൂമയുടെ ഷോപ്പില്‍ പോയി അത് മാറ്റി വാങ്ങുകയായിരുന്നുവെന്നും ബഷീര്‍ പറയുന്നു. കാറില്‍ തന്നെ ഇരുന്ന് മടുത്തപ്പോള്‍‌ എബ്രാൻ കരയാൻ തുടങ്ങി. അതുകൊണ്ട് തനിക്കൊപ്പം മഷൂറയും കുഞ്ഞും ഷോപ്പിങിന് വന്നു. ഷൂ മാറ്റി വാങ്ങിയശേഷം പെട്ടന്ന് കാറിനടുത്തേക്ക് എത്താൻ വേണ്ടി ഞാനും മഷൂറയും കുഞ്ഞും ലിഫിറ്റ് ഉപയോഗിക്കാമെന്ന് തീരുമാനിച്ചു. അതിന് വേണ്ടി ലിഫ്റ്റ് കാത്ത് നില്‍ക്കുകയായിരുന്നു.’

read also: വീനസ് ഗ്രൂപ്പ് ചലച്ചിത്ര നിർമ്മാണ മേഖലയിലേക്ക്: ആദ്യ രണ്ട് ചിത്രങ്ങൾ തമിഴിൽ

‘ഞങ്ങളുടെ സമീപത്തായി ഒരു ഒന്നര, രണ്ട് വയസുള്ള ഒരു പെണ്‍കുഞ്ഞ് അതിന്റെ അമ്മയ്ക്കൊപ്പം നില്‍ക്കുന്നുണ്ടായിരുന്നു. ഈ കുഞ്ഞ് ലിഫിറ്റിന്റെ ഡോറില്‍ കൈവെച്ചിരുന്നു. പെട്ടെന്ന് ലിഫ്റ്റ് വന്ന് വാതില്‍ തുറന്നപ്പോള്‍ കുഞ്ഞിന്റെ കൈ ഡോറിനിടയില്‍ കു‍ടുങ്ങി കുഞ്ഞ് കരയാൻ തു‍ടങ്ങി. കണ്ടുനിന്ന ഞാനും മഷൂറയും അടക്കം ഒരു നിമിഷം ഷോക്കായി നിന്നു. എന്ത് ചെയ്ത് കുഞ്ഞിന് രക്ഷിക്കണമെന്ന് അറിയില്ല. മഷൂറ കുഞ്ഞിനെ രക്ഷിക്കാൻ ആവശ്യപ്പെട്ട് കരച്ചിലും നിലവിളിയുമായിരുന്നു. മാത്രമല്ല എന്റെ എബ്രാനുമുണ്ട്. അപ്പോഴാണ് പെട്ടന്ന് തോന്നിയത് ഡോര്‍ അടച്ചാല്‍ കൈ പുറത്തേക്ക് എടുക്കാൻ സാധിക്കുമെന്ന്. അങ്ങനെ ലിഫിറ്റിന്റെ ഡോര്‍ പെട്ടെന്ന് അടച്ചു. ഉടൻ തന്നെ കുഞ്ഞിന്റെ കൈ പുറത്തെടുത്തു. വേറെ കുഴപ്പങ്ങളൊന്നും ഭാഗ്യംകൊണ്ട് കുഞ്ഞിന് സംഭവിച്ചില്ല. കുറച്ച്‌ സമയം കൈ ഇറുകി ഇരുന്നതിന്റെ ചെറിയ പ്രശ്നങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു.’

‘ചെറിയ കുഞ്ഞിനാണ് അപകടം സംഭവിച്ചത് എന്നതുകൊണ്ട് തന്നെ മഷൂറയ്ക്ക് അത് വലിയ ഷോക്കായിരുന്നു. അവള്‍ കുറച്ച്‌ സമയം ഇരുന്ന് കരഞ്ഞ് റിലാക്സായ ശേഷമാണ് പഴയ അവസ്ഥയിലേക്ക് തിരികെ വന്നത്. ചെറിയ കുഞ്ഞുങ്ങളുമായി ഇത്തരം ലിഫ്റ്റ്, എസ്കലേറ്റര്‍ പോലുള്ളവ ഉപയോഗിക്കുമ്ബോള്‍ കൂടുതല്‍‌ ജാഗ്രത പുലര്‍ത്താൻ എല്ലാവരും ശ്രദ്ധിക്കണം’, ബഷീര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button