BollywoodCinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

വിജയ് സേതുപതിയും കത്രീന കൈഫും ഒന്നിക്കുന്ന ‘മെറി ക്രിസ്‍‍മസ്’: റിലീസ് തീയതി പ്രഖ്യാപിച്ചു

ചെന്നൈ: വിജയ് സേതുപതിയും കത്രീന കൈഫും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘മെറി ക്രിസ്‍‍മസ്’ എന്ന പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. 2023 ഡിസംബര്‍ 15ന് ചിത്രം റിലീസ് ചെയ്യും.

ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് പല കാരണങ്ങളാല്‍ നീണ്ടുപോയിരുന്നു. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. പൂജ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നു.

കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവർ ഒന്നിക്കുന്ന “പട്ടാപ്പകൽ”; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

കത്രീന കൈഫ് നായികയായി ഒടുവിലെത്തിയ ചിത്രം ‘ഫോണ്‍ ഭൂത്’ ആണ്. ഇഷാൻ ഖട്ടര്‍, സിദ്ദാര്‍ത്ഥ് ചതുര്‍വേദി എന്നിവരും ‘ഫോണ്‍ ഭൂതില്‍’ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നവംബര്‍ നാലിനാണ് ചിത്രം എത്തിയത്. ‘ഫോണ്‍ ഭൂത്’ ഹൊറര്‍ കോമഡി ചിത്രമായിട്ടാണ് എത്തിയത്. രവി ശങ്കരൻ, ജസ്വിന്ദര്‍ സിംഗ് എന്നിവരുടേതാണ് രചന. കെ യു മോഹനൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button