CinemaLatest News

ഉമ്മൻ ചാണ്ടി സാറിനെ ഇനി അനുകരിക്കില്ല, സഹോദരനെ പോലെ എന്നെ ചേർത്തുപിടിച്ചയാളാണ്: കോട്ടയം നസീർ

സഹോദരനെപോലെ സ്നേഹിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും നസീർ

 

താനിനി ഒരിക്കലും ഉമ്മൻ ചാണ്ടിയെ അനുകരിക്കില്ലെന്ന് പ്രശസ്ത മിമിക്രി താരം കോട്ടയം നസീർ.

സഹോദരനെ പോലെ തന്നെ സ്നേഹിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹമെന്നും താരം പറഞ്ഞു.

എതിരാളികളെ പോലും അനാവശ്യം പറയാതെ, ക്ഷോഭിക്കാതെ ശാന്തതയോടെ ജിവിച്ച വ്യക്തി, വ്യക്തിപരമായി പറഞ്ഞാൽ സഹോദരനെപോലെ എന്നെ സ്നേഹിച്ച വ്യക്തിയായിരുന്നു.

അത്രയും വലിയ രാഷ്ട്രീയ പദവിയിലിരുന്ന ആളാണ്, എന്നാൽ ആ ഒരു അഹങ്കാരമോ ഒന്നും ഇല്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറി.

അനുകരിക്കുന്നത് പലർക്കും ഇഷ്ടമാകില്ല, ഞാനാണെങ്കിൽ സ്ഥിരം ചെയ്തിരുന്നത് അദ്ദേഹത്തെ അനുകരിക്കലായിരുന്നു, എന്നാൽ ഒരിക്കലും മറുത്ത് ഒന്നും പറഞ്ഞിട്ടില്ല. എന്റെ പെയിന്റ് എക്സിബിഷൻ കാണാൻ വരെ വന്നിരുന്നുവെന്നും നടൻ പറഞ്ഞു.

shortlink

Post Your Comments


Back to top button