CinemaLatest News

പുറത്തെത്തിയ വീഡിയോ ദൃശ്യങ്ങൾ ഹൃദയത്തെ വേദന കൊണ്ടും അപമാനം കൊണ്ടും പിടിച്ചുലയ്ക്കും; നടി സജിത മഠത്തിൽ

ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് മണിപ്പൂരുകാരിയായ എൻ്റെ കൂട്ടുകാരിയും ഉറപ്പിച്ചു പറയുന്നത്

മണിപ്പൂർ സംഭവത്തിൽ പ്രതിഷേധം ശക്തമായിരിക്കേ രൂക്ഷ പ്രതികരണവുമായി നടി സജിത മഠത്തിൽ.

മണിപ്പൂരിൽ നിന്നെത്തിയ വീഡിയോ ദൃശ്യങ്ങൾ ഹൃദയത്തെ വേദന കൊണ്ടും അപമാനം കൊണ്ടും ആരെയും പിടിച്ചുലയ്ക്കും, ഇന്ത്യക്കാരിയാണ് എന്നതിൽ ഒട്ടും അഭിമാനം തോന്നാത്ത ഒരു കാലം.

ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് മണിപ്പൂരുകാരിയായ എൻ്റെ കൂട്ടുകാരിയും ഉറപ്പിച്ചു പറയുന്നത്. ഇത്തരം അനേകം സംഭവങ്ങൾ സംസ്ഥാനത്ത് കലാപം ആരംഭിച്ചതുമുതൽ നടന്നിട്ടുണ്ട് എന്നാണ് താരം കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

മണിപ്പൂരിൽ നിന്നെത്തിയ വീഡിയോ ദൃശ്യങ്ങൾ ഹൃദയത്തെ വേദന കൊണ്ടും അപമാനം കൊണ്ടും ആരെയും പിടിച്ചുലയ്ക്കും, ഇന്ത്യക്കാരിയാണ് എന്നതിൽ ഒട്ടും അഭിമാനം തോന്നാത്ത ഒരു കാലം.

ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് മണിപ്പൂരുകാരിയായ എൻ്റെ കൂട്ടുകാരിയും ഉറപ്പിച്ചു പറയുന്നത്. ഇത്തരം അനേകം സംഭവങ്ങൾ സംസ്ഥാനത്ത് കലാപം ആരംഭിച്ചതുമുതൽ നടന്നിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനമുള്ളതിനാൽ ഇത്തരം സംഭവങ്ങൾ പുറത്തുവരാതിരിക്കുന്നു. പ്രധാനമന്ത്രിക്ക് മൗനം വെടിയാൻ ഈ വീഡിയോ മാസങ്ങൾക്കു ശേഷം സോഷ്യൽ മീഡിയയിൽ വന്നത് കാരണമായി എന്നു മാത്രം. ഈ വിഷയത്തിൽ ഭരണ – പ്രതിപക്ഷ വ്യത്യാസമില്ലാതെ മണിപ്പൂരിനു വേണ്ടി കേരളം ഒന്നിച്ചു നിൽക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments


Back to top button