CinemaLatest News

ജനങ്ങളെ പറ്റിക്കാൻ തയ്യാറല്ല, തീരുമാനം വ്യക്തമാക്കി അഖിൽ മാരാർ

തീരുമാനത്തിൻ്റെ ഭാഗമായി വലുതും ചെറുതുമായ കമ്പനികളെ ചെറിയ രീതിയിൽ എങ്കിലും വെറുപ്പിക്കേണ്ടി വന്നിട്ടുണ്ട്

ബി​ഗ്ബോസ് വിജയി അഖിൽ മാരാർ നിലപാട് കൊണ്ടും ഉറച്ച തീരുമാനങ്ങൾ കൊണ്ടും എന്നും വ്യത്യസ്തനായ താരമാണ്.

സംവിധായകനും ബി​ഗ്ബോസ് വിജയിയുമായ താരം പറയുന്നത് പരസ്യത്തിനും മറ്റുമായി ഒട്ടേറെ ആളുകളാണ് സമീപിക്കുന്നത്, എന്നാൽ വ്യക്തിപരമായി ഉപയോ​ഗിച്ച് പരിചയമില്ലാത്ത ഉത്പന്നങ്ങൾ വാങ്ങി ജനങ്ങളോട് വാങ്ങുവാൻ പറയില്ലെന്നാണ്, അത്തരം പരസ്യങ്ങൾ ചെയ്യുന്നില്ലെന്നാണ് നിലപാടെന്നും അഖിൽ വ്യക്തമാക്കി.

ഒരുത്പന്നം ഞാൻ ഉപയോഗിച്ചോ, അനുഭവിച്ചോ ബോധ്യപ്പെടാതെ അത് സൂപ്പർ ആണെന്ന് പൊതു ജനത്തെ പറഞ്ഞു പറ്റിക്കാൻ ഞാൻ തയ്യാറല്ല, ഈ തീരുമാനത്തിൻ്റെ ഭാഗമായി വലുതും ചെറുതുമായ കമ്പനികളെ ചെറിയ രീതിയിൽ എങ്കിലും വെറുപ്പിക്കേണ്ടി വന്നിട്ടുണ്ട്..അവർക്ക് ഞാൻ അഹങ്കാരി ആയി തോന്നാം. ആ അഹങ്കാരം തുടരാൻ ആണ് എൻ്റെ ഉദ്ദേശ്യം, ഉത്പന്നത്തിൻ്റെ മൂല്യം ആണ് ഏറ്റവും വലിയ പരസ്യം എന്നാണ് എൻ്റെ വിശ്വാസമെന്നാണ് താരം കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

നിരവധി ആൾക്കാർ പരസ്യം ചെയ്യുന്നതിനായി സമീപിക്കുന്നുണ്ട്, പരസ്യങ്ങൾ ചെയ്യുന്നില്ല എന്നാണ് എൻ്റെ തീരുമാനം, ഒരുത്പന്നം ഞാൻ ഉപയോഗിച്ചോ, അനുഭവിച്ചോ ബോധ്യപ്പെടാതെ അത് സൂപ്പർ ആണെന്ന് പൊതു ജനത്തെ പറഞ്ഞു പറ്റിക്കാൻ ഞാൻ തയ്യാറല്ല.

ഈ തീരുമാനത്തിൻ്റെ ഭാഗമായി വലുതും ചെറുതുമായ കമ്പനികളെ ചെറിയ രീതിയിൽ എങ്കിലും വെറുപ്പിക്കേണ്ടി വന്നിട്ടുണ്ട്.അവർക്ക് ഞാൻ അഹങ്കാരി ആയി തോന്നാം. ആ അഹങ്കാരം തുടരാൻ ആണ് എൻ്റെ ഉദ്ദേശ്യം, ഉത്പന്നത്തിൻ്റെ മൂല്യം ആണ് ഏറ്റവും വലിയ പരസ്യം എന്നാണ് എൻ്റെ വിശ്വാസം.

shortlink

Related Articles

Post Your Comments


Back to top button