CinemaLatest News

സം​ഗീത പരിപാടി നടക്കുന്നതിനിടെ മ​ദ്യം മുഖത്തേക്കൊഴിച്ചു, മദ്യമൊഴിച്ചവനെ മൈക്കിനെറിഞ്ഞ് ​ഗായിക

വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്നു

സം​ഗീത പരിപാടിക്കിടെ മദ്യം മുഖത്തൊഴിച്ചവനെ കൈകാര്യം ചെയ്ത് ​ഗായിക കാർഡി ബി.

ബോഡാക് യെല്ലോ എന്ന സൂപ്പർ ഹിറ്റായ തന്റെ ​ഗാനം ആലപിക്കുന്നതിനിടെ കാണികളുടെ അടുത്തേക്ക് വന്ന താരത്തിന്റെ മുഖത്തേക്ക് കാണികളിലൊരാൾ മദ്യം ഒഴിച്ചത്.

സ്തംഭിച്ചുപോയ ​ഗായിക കാർഡി ബി ഉടൻ തന്നെ കയ്യിലുണ്ടായിരുന്ന മൈക്കെടുത്ത് അയാളുടെ നേർക്കറിയുകയും ചീത്ത വിളിക്കുകയുമായിരുന്നു.

ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അപമര്യാദയായി പെരുമാറുന്നവർക്ക് ഇത് ഒരു താക്കീതാണ് എന്ന് വീഡിയോ കണ്ടവർ പറയുന്നു. ഇയാളെ സുരക്ഷാ ​ഗാർഡുകൾ പുറത്താക്കി.

shortlink

Related Articles

Post Your Comments


Back to top button