GeneralKeralaLatest News

രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കാൻ സർക്കാർ ഇടപെടണം, നീതി ലഭിച്ചില്ലെങ്കിൽ തെളിവുകളുമായി കോടതിയിലേക്ക്- വിനയൻ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ വിവാദം മുറുകുന്നു. സംവിധായകൻ വിനയന് പിന്നാലെ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ജൂറി അംഗവും സംവിധായകനുമായ നേമം പുഷ്പരാജ് രംഗത്തെത്തിയിരുന്നു . മാധ്യമ പ്രവര്‍ത്തകനോടാണ് നേമം പുഷ്പരാജ് വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഈ ശബ്ദരേഖ വിനയന്‍ ഫേസ്ബുക്കിലുടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

ഇത്തവണത്തെ സ്റ്റേറ്റ് ഫിലിം അവാര്‍ഡിന്റെ മെയിന്‍ ജൂറി മെമ്പറും പ്രാഥമിക ജൂറിയുടെ ചെയര്‍മാനുമാണ് നേമം പുഷ്പരാജ്. രഞ്ജിത് ഒരു കാരണവശാലും ഈ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് സംവിധായകനും ജൂറി മെമ്പറുമായ നേമം പുഷ്പരാജ് ശബ്ദരേഖയില്‍ പറയുന്നുണ്ട്.

‘അക്കാദമി ചെയര്‍മാന്‍ എന്നനിലയില്‍ അവാര്‍ഡു നിര്‍ണയത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തി എന്നു വ്യക്തമായി ഒരു സീനിയര്‍ ജൂറി മെമ്പര്‍ പറഞ്ഞു കഴിഞ്ഞാല്‍, ഇനി മറുപടി പറയേണ്ടത് അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ആണ്. നേമം പുഷ്പരാജ് ഈ ശബ്ദരേഖയില്‍ പറയുന്നതു കൂടാതെ അവാര്‍ഡു നിര്‍ണയത്തില്‍ നടന്ന പല വൃത്തികെട്ട ഇടപെടലുകളുടെയും ഗൂഢാലോചനയുടെയും ഒക്കെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വിശദമായി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.’ അത് ആവശ്യമുള്ള ഘട്ടത്തില്‍ മാത്രം വെളിപ്പെടുത്താമെന്ന് വിനയന്‍ പറഞ്ഞു.

ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ രഞ്ജിത്തിനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് വിനയൻ പറഞ്ഞു.
പല അവാർഡുകൾക്കും പത്തൊൻപതാം നൂറ്റാണ്ടിനെ പരിഗണിച്ചെങ്കിലും ചിത്രത്തെ ഒഴിവാക്കാൻ രഞ്ജിത്ത് ശ്രമം നടത്തിയെന്നായിരുന്നു വിനയന്റെ ആരോപണം. തല്ലിപ്പൊളി ചിത്രമെന്ന് പറഞ്ഞ്, ഇകഴ്ത്തിക്കാട്ടാൻ ശ്രമം നടത്തി. ജൂറി അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമം നടത്തി.

അവസാനം മൂന്ന് അവാർഡ് ചിത്രത്തിന് കിട്ടിയപ്പോഴും അവാർഡ് നിർണയം തിരുത്താനും രഞ്ജിത്ത് ഇടപെട്ടെന്നായിരുന്നു വിനയന്റെ ആരോപണം. വിവാദം സാമൂഹ്യമാധ്യമങ്ങളിലും വലിയ ചർച്ചയായെങ്കിലും ഇതുവരെയും ചലച്ചിത്ര അക്കാദമിയോ, രഞ്ജിത്തോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. വിവാദമുയരുമ്പോഴെല്ലാം അവാർഡ് നിർണയം പൂർണമായും ജൂറി തീരുമാനമാണ്എന്ന വാദമാണ് സർക്കാർ ഉന്നയിക്കാറുള്ളത്. എന്നാൽ ജൂറി അംഗത്തിന്റെ വെളിപ്പെടുത്തൽ പുറത്തുവരുമ്പോൾ സർക്കാരിനും പ്രതികരിക്കാരിക്കാതിരിക്കാനാകില്ല.

 

 

shortlink

Related Articles

Post Your Comments


Back to top button