GeneralLatest NewsMollywoodNEWSWOODs

ഇനിയും ഞാൻ ഇതിനെക്കാൾ തറ വീഡിയോസ് ഇടും: ഡാൻസ് വീഡിയോയെ വിമർശിച്ചവർക്ക് മറുപടിയുമായി രജിത് കുമാർ

ആരേയും ദ്രോഹിക്കാതെ ഞാൻ ഒന്ന് Try ചെയ്യ്താൽ ചില മലയാളികൾക്ക് സഹിക്കില്ല

ബി​ഗ് ബോസ് മലയാളം സീസൺ രണ്ടിലൂടെ ശ്രദ്ധനേടിയ താരമാണ് രജിത് കുമാർ. ഷോയിലൂടെ വൻ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ രജിത് പങ്കുവച്ചൊരു വീഡിയോയും അതിന് വന്ന കമന്റുകൾക്ക് രജിത് കൊടുത്ത മറുപടികളുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ഒരു തമിഴ്നാടൻ സ്റ്റൈൽ എന്ന കുറിപ്പോടെ തകർപ്പൻ തമിഴ് പാട്ടിനൊപ്പം ഡാൻസ് കളിക്കുന്ന രജിത്തിന്റെ വീഡിയോ ചർച്ചയാകുന്നു. പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. ഇതിൽ ട്രോളുകളും ഉണ്ട്.

read also:‘ചിത്രാംബരി’: സിത്താര കൃഷ്ണകുമാർ പാടിയ നാടൻപാട്ടിന്റെ ലിറിക്കൽ വീഡിയോ ശ്രദ്ധനേടുന്നു

‘ഇങ്ങേർക്ക് already വട്ടുണ്ട് ഇത് മൂത്ത് ഇങ്ങനെ ആയോ, ഇപ്പൊ കൊണ്ട് പോയാൽ നടത്തികൊണ്ട് പോകാം, പാലാ സജിക്ക് പഠിക്കുവാണോ’, എന്നിങ്ങനെ പരിഹാസ മാണ് ഉയരുന്നത്. ‘ഇങ്ങനെ ചാടി കഴിഞ്ഞാൽ കുഞ്ഞുങ്ങൾ ഉണ്ടാവില്ലാട്ടോ’, എന്ന കമന്റിന് ‘എനിക്ക് അത് ഇനി വേണ്ട. മച്ചാൻ അത് ശ്രദ്ധിച്ചോട്ടോ. കൂടെ അത് മറ്റുള്ളവർക്കും പറഞ്ഞ് കൊടുക്കാൻ മറക്കണ്ട. പലരും ഇപ്പോൾ ആത്മഹത്യ ചെയ്യുന്നതും അതിൻ്റെ വക്കത്തിരിക്കുന്നതും ഒക്കെ വായിക്കുന്നില്ലേ. അതിനെല്ലാം പല പല കാരണങ്ങൾ ഉണ്ട്. ചിന്തിക്കാൻ സമയം കിട്ടിയാൽ ചിന്തിക്ക്. എനിക്ക് പണ്ട് തന്നെ അനുഭവം ഉണ്ടായതാ മച്ചൂ. ഇനി വേണ്ട’, എന്നാണ് രജിത് മറുപടി നൽകിയത്.

‘സമൂഹത്തിൽ ഒരു നിലയും വിലയും ഒക്കെ ഉണ്ടായിരുന്ന ഒരു മനുഷ്യന്റെ അവസ്ഥ കാണുമ്പോള്‍’, എന്ന കമന്റിന് ‘നിലയും വിലയും ജനങ്ങൾ തരുന്നതല്ലേ Bro. അത് ഞാൻ നേടിക്കൊള്ളാം Ok’, എന്നാണ് രജിത്തിന്റെ മറുപടി. ഇതോടൊപ്പം പ്രോത്സാഹിപ്പിക്കുന്ന കമന്റുകൾക്കും താരം മറുപടി നൽകി.

‘സാർ കുറച്ചു നെഗറ്റീവ് കമന്റ്‌ കണ്ടു. വിമർശനങ്ങൾ കാര്യം ആകേണ്ട. സാറിന്റെ ഡാൻസ് ഒരു കുഴപ്പം ഇല്ല. ധൈര്യം ആയി സാർ മുന്നോട്ടു പോകുക’, എന്നാണ് ഒരാൾ കമന്റ് ചെയ്തത്. പിന്നാലെ രജിത്തിന്റെ മറുപടിയും എത്തി. ‘രജനീകാന്ത് സാറിന് 75 വയസ്സ് കഴിഞ്ഞു, ബച്ചൻ സാറിന് 80 കഴിഞ്ഞു. സൽമാൻ ഖാൻ , അമീർ ഖാൻ, ഷാരൂഖ് എന്നിവർ എന്നെക്കാൾ Seniors ആണ്. അവരൊക്കെ എന്ത് കാണിച്ചാലും support ചെയ്യുന്ന ഞാൻ ഉൾപ്പടെയുള്ള ധാരാളം മലയാളികൾ. എന്നാൽ ആരേയും ദ്രോഹിക്കാതെ ഞാൻ ഒന്ന് Try ചെയ്യ്താൽ ചില മലയാളികൾക്ക് സഹിക്കില്ല. മലയാള സിനിമാ മേഖല തകരുന്നത് പോലും ഇങ്ങനെയുള്ള വികലമായ മനസ്സുള്ള ചിലരുടെ Reviews ഉം Comments ഒക്കെ കൊണ്ടാണ്. സാരമില്ല കാലം എല്ലാം തെളിയിക്കും. കുറേ നല്ല മലയാളികളെങ്കിലും ഉണ്ടല്ലോ. എന്നെ പ്രോൽസാഹിപ്പിച്ച എല്ലാർക്കും നന്ദി. Thank you all. ഇനിയും ഞാൻ ഇതിനെക്കാൾ തറ വീഡിയോസ് ഇടും. എന്തിനെന്നറിയാമോ. എൻ്റെ EGO, അഹങ്കാരം ദുരഭിമാനം ഒക്കെ തകർക്കാൻ. എന്നാലെ എന്ത് character ഉം ഭംഗിയായി ചെയ്യാൻ കഴിയൂ’, എന്നായിരുന്നു രജിത്തിന്റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button