GeneralLatest NewsMollywoodNEWSWOODs

ഉമ്മൻചാണ്ടി ഒരു സൂര്യൻ ആയിരുന്നു, അദ്ദേഹം അങ്ങനെയൊന്നും ചെയ്യില്ലെന്ന് അന്ന് പറയാൻ തനിക്ക് കഴിഞ്ഞില്ല: ലാലു അലക്സ്

സൂര്യൻ അസ്തമിക്കുമ്പോൾ നമ്മൾ ഇരുട്ടിലേക്കാണ് സാധാരണ പോകുന്നത്.

സെക്കൻഡ് ക്ലാസ് ട്രെയിനിലും വിമാനത്തിൽ എക്കോണമി ക്ലാസിലും സഞ്ചരിച്ചിരുന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് നടൻ ലാലു അലക്സ്. ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് വേണ്ടിയാണ് ജീവിച്ചത്. അദ്ദേഹത്തെക്കുറിച്ച് ആരോപണം ഉണ്ടായപ്പോൾ അദ്ദേഹം അങ്ങനെ ചെയ്യില്ല, അദ്ദേഹത്തെ എനിക്ക് നേരിട്ട് അറിയാം എന്ന് പറയാൻ താനടക്കം ഒരാൾ പോലും മുന്നോട്ടു വന്നില്ലല്ലോ എന്നോർത്ത് ദുഃഖം തോന്നുന്നുവെന്നും ലാലു അലക്സ് പറഞ്ഞു. പിറവത്ത് സംഘടിപ്പിച്ച ഉമ്മൻചാണ്ടിയുടെ അനുസ്മരണ യോഗത്തിലാണ് ലാലു അലക്സ് വികാരാധീനനായി സംസാരിച്ചത്.

READ ALSO: ഒരു ശരാശരി ഫെയ്സ്ബുക്ക് അമ്മാവന്റെ ഡിപി ദാ ഇങ്ങനിരിക്കും, എസ്തറിന്റെ പരിഹാസ പോസ്റ്റിന് വൻ വിമർശനം

അനുസ്മരണ ചടങ്ങിൽ ലാലു അലക്സ് പറഞ്ഞത് ഇങ്ങനെ,

ഉമ്മൻചാണ്ടി സർ ഒരു സൂര്യൻ ആയിരുന്നു. സൂര്യൻ അസ്തമിച്ചു കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പ്രഭ കൂടുകയാണ് ചെയ്തത്. സൂര്യൻ അസ്തമിക്കുമ്പോൾ നമ്മൾ ഇരുട്ടിലേക്കാണ് സാധാരണ പോകുന്നത്. പക്ഷേ ഉമ്മൻചാണ്ടി സർ ഇരുട്ടിലേക്ക് നമ്മെ വിടില്ല, സൂര്യന്റെ പ്രകാശം ഇങ്ങനെ നിൽക്കുകയാണ് ഭൂമിയാണ് ഉരുണ്ടുകൊണ്ടിരിക്കുന്നത്. നമ്മളിൽ ഉണ്ടായിട്ടുള്ള കുറെ കുഴപ്പങ്ങൾ കാരണം നമ്മൾ അന്ധകാരത്തിൽ പോവുകയാണ്. ഈ കേരളത്തിലെ ഓരോ മലയാളിക്കും കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികൾക്കും അറിയാവുന്ന പേരാണ് ഉമ്മൻചാണ്ടി. ഇത്രയും അറിവുള്ള നമ്മുടെ കേരളത്തിലെ ജനങ്ങൾ ഞാൻ ഉൾപ്പെടെയുള്ളവർ ഒരു കാര്യം ചെയ്തില്ലല്ലോ എന്നൊരു വേദന എനിക്കുണ്ട്. കാരണം ഉമ്മൻചാണ്ടി സർ ഇത്രയും നല്ലൊരു വ്യക്തി ആയിരുന്നു.

മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് തിരുവനന്തപുരത്ത് പുതുപ്പള്ളി ഹൗസ് എന്ന ഒരു ചെറിയ വീട് മാത്രമാണ് ഉണ്ടായിരുന്നത്. ഇവിടെ ഇരിക്കുന്ന ഓരോരുത്തർക്കും ഓരോ അനുഭവമുണ്ട് അദ്ദേഹത്തെക്കുറിച്ച് പറയാൻ. തമിഴ്നാട് പോലെ രാഷ്ട്രീയക്കാരോട് സിനിമാതാരങ്ങളോടും വലിയ ആരാധനയുള്ളവരല്ല കേരളത്തിലെ ജനങ്ങൾ. ജയലളിത മരിച്ചപ്പോഴും എംജിആർ മരിച്ചപ്പോഴും നടന്നതിനേക്കാൾ ഉപരി ഇത്രയും വലിയ ഒരു ശവമടക്കും സ്നേഹവും അതിനേക്കാൾ ഉപരി ഇപ്പോഴും ആ കല്ലറയിൽ പോയി പ്രാർഥിക്കുന്നവരും മെഴുകുതിരി കത്തിക്കുന്നവരും എത്രയെത്ര പേരുണ്ട് എന്നത് വലിയൊരു മഹത്വം തന്നെയാണ്. അങ്ങനെ എല്ലാം ആയിരുന്ന ഈ ഉമ്മൻചാണ്ടി സർ ആരോപണ വിധേയനായപ്പോൾ ഞാൻ ഉൾപ്പെടെയുള്ള കേരളത്തിലെ ജനങ്ങൾ,‘ ഉമ്മൻചാണ്ടി സാർ അങ്ങനെയൊന്നും ചെയ്യില്ല എനിക്ക് അദ്ദേഹത്തെ അറിയാം’ എന്ന് അന്ന് പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അന്ന് എനിക്കും അങ്ങനെ പറയാൻ കഴിഞ്ഞില്ല.’

തന്റെ മകന്റെ വിവാഹ ചടങ്ങിൽ സാബു പറഞ്ഞിട്ട് ഉമ്മൻചാണ്ടിയെ വിളിച്ചതും ചന്തം ചാർത്തൽ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തതും അമ്മ മരിച്ചപ്പോൾ ഫോൺ ചെയ്തതും ലാലു അലക്സ് അനുസ്മരിച്ചു.

shortlink

Related Articles

Post Your Comments


Back to top button