CinemaLatest News

പബ്ജി കളി, കാമുകനെ കാണാൻ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ വനിത നായികയാകുന്നു, എത്തുന്നത് റോ ഏജന്റായി

അണിയറ പ്രവർത്തകരുമായും സീമ ചർച്ചകൾ നടത്തി എന്നാണ് വിവരം

രാജ്യത്തെ തന്നെ ഞെട്ടിച്ച പബ്ജി പ്രണയനായിക റോ ഏജന്റായി വേഷമിടുന്നുവെന്നാണ് വാർത്തകൾ പുറത്ത് വരുന്നത്.

പബ്ജി കളിച്ച് പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കെത്തിയ ആളാണ് സീമ ഹൈദർ.

നാല് മക്കളുമായി ഇന്ത്യയിലേക്ക് എത്തിയ സീമ റോ ഏജന്റ് ആണെന്ന് സംശയിക്കപ്പെട്ടിരുന്നു. രാജസ്ഥാനിൽ തയ്യൽക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയത് ആസ്പദമാക്കി പ്രമേയമൊരുക്കുന്ന ചിത്രമായ എ ടെയ്ലർ മർഡർ സ്റ്റോറി എന്ന ചിത്രത്തിന് വേണ്ടി സീമയും ഭർത്താവും ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ കണ്ടുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ജാനി ഫയർഫോക്സ് പ്രൊഡക്ഷൻ ഹൗസിന്റെ അണിയറ പ്രവർത്തകരുമായും സീമ ചർച്ചകൾ നടത്തി എന്നാണ് വിവരം.

പബ്ജി കളിച്ച സീമ ഇന്ത്യയിലുള്ള 22 കാരനായ ​ഗ്രേറ്റർ നോയിഡയിലുള്ള സച്ചിൻ മീണയുമായി പ്രണയത്തിലാകുകയും ഒടുവിൽ പാക്കിസ്ഥാനിൽ നിന്നും നാല് മക്കളുമായി അനധികൃതമായി ഇന്ത്യയിൽ എത്തുകയും ആയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button