CinemaLatest News

പ്രശ്നങ്ങളിൽ നിന്ന് രക്ഷപെടാൻ വാടക കൊലയാളിയെ ഞാൻതന്നെ ഏർപ്പാടാക്കി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

ഒറ്റപ്പെടലും മാനസിക ബുദ്ധിമുട്ടും പലപ്പോഴും ജീവിതത്തെ ബാധിച്ചിരുന്നു

ജീവിതത്തിൽ പലപ്പോഴും പ്രതിസന്ധികളിൽ പകച്ചു നിന്നുപോയിട്ടുണ്ടെന്ന് ഹോളിവുഡ് സൂപ്പർ താരം ആഞ്ജലീന ജോളി.

പ്രശ്നങ്ങൾ പലപ്പോഴും ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരുന്നു, എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ ആയിപ്പോയി, ഒറ്റപ്പെടലും മാനസിക ബുദ്ധിമുട്ടും ജീവിതത്തെ ബാധിച്ചിരുന്നുവെന്നും താരം.

ആത്മഹത്യയെക്കുറിച്ച് മാത്രമായി പിന്നീട് ചിന്ത, പലപ്പോഴും മരിച്ചാലെന്ത് എന്ന തോന്നൽ കൂടി വന്നെന്നും അങ്ങനെ താനൊരു വാടക കൊലയാളിയോട് തന്റെ ആവശ്യം പറഞ്ഞെന്നും നടി വ്യക്തമാക്കി.

എന്നാൽ വിചിത്രമായ തന്റെ ആവശ്യം കേട്ട വാടക കൊലയാളി രണ്ട് മാസം സമയം തരാം, നന്നായി ആലോചിച്ചു തീരുമാനം എടുക്കാൻ പറഞ്ഞ് ഉപദേശിക്കുകയായിരുന്നു, പിന്നീട് യഥാർഥത്തിൽ ആലോചിച്ചപ്പോൾ ജീവിതത്തിൽ എന്ത് പ്രശ്നം വന്നാലും നേരിടണം, മരണമല്ല പോംവഴിയെന്ന് മനസിലായതായും ആ വാടക കൊലയാളിയാണ് ജീവിതത്തിന്റെ അർഥം മനസ്സിലാക്കി തന്നതെന്നും നടി പറയുന്നു.

shortlink

Post Your Comments


Back to top button