CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ഷംസീർ ശാസ്ത്രത്തിന്റെ മറപിടിച്ച് വിശ്വാസ സമൂഹത്തെ ബോധപൂർവ്വം അവഹേളിച്ചു: ജോൺ ഡിറ്റോ

ആലപ്പുഴ: നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പരാമർശത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ. ഷംസീർ ശാസ്ത്രത്തിന്റെ മറപിടിച്ച് വിശ്വാസ സമൂഹത്തെ ബോധപൂർവ്വം അവഹേളിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

തുലാം പത്തിന് വയലാറിലേക്ക് കൊടിമര ഘോഷയാത്ര നടത്തുന്നതും ചുവന്ന പൂക്കളർപ്പിക്കുന്നതും എന്ത് യുക്തിയാണെന്നും യന്ത്രത്തോക്കിന് മുന്നിലേക്ക് വാരിക്കുന്തവുമായി ചാടി വീഴാൻ പാവങ്ങളെ പ്രേരിപ്പിച്ച് കൊലയ്ക്കു കൊടുത്ത മാർക്സിസ്റ്റുകാരാണ് ശാസ്ത്രബോധം പറയുന്നതെന്നും ജോൺ ഡിറ്റോ തന്റെ ഫേസ്ബുക് പോസ്റ്റിൽ പരിഹസിച്ചു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഉമ്മൻ ചാണ്ടി സാർ‌ അങ്ങനെയൊന്നും ചെയ്യില്ല, എനിക്ക് നേരിട്ട് അറിയാം എന്ന് ഞാനടക്കമുള്ളവർ പറഞ്ഞില്ല; ലാലു അലക്സ്
ഷംസീർ ശാസ്ത്രത്തിന്റെ മറപിടിച്ച് വിശ്വാസ സമൂഹത്തെ ബോധപൂർവ്വം അവഹേളിച്ചതു തന്നെയാണ് .. 2014 ലും 2019 ലും മോഡി പൗരാണിക ഭാരതീയ ശാസ്ത്രത്തിന്റെ ഉന്നതികളെക്കുറിച്ച്, പറഞ്ഞ ഉദാഹരണത്തെ എടുത്ത് ഗണപതിയേയും ആ diety യെ ആരാധിക്കുന്നവരേയും പരിഹസിക്കുകയാണ് ഷംസീർ ചെയ്തത്. ശാസ്ത്രം എന്നാൽ ഷംസീർ എന്താണ് ഉദ്ദേശിക്കുന്നത് ?

പാശ്ചാത്യന്റെ ലാബോറട്ടറികളിൽ വിളയുന്ന എന്തോ പഴമാണ് ശാസ്ത്രം എന്നാണോ വിചാരിക്കുന്നത്.? ശാസ്ത്രമെന്നാൽ ഒരു റിസൾട്ടല്ല. യുക്തിഭദ്രമായി തെളിയിക്കുവാനുള്ള മെത്തഡോളജിയാണ്. പഠന രീതിയാണ്. ന്യായദർശനം എന്ന ഭാരതീയദർശനം തന്നെ എങ്ങനെ ശാസ്ത്രീയമായ പഠനത്തിലൂടെ (prosis, analysis , Synthasis ) ശരി കണ്ടെത്തുക എന്നതാണ്.

ഭാരതീയ ശാസ്ത്ര ഉന്നതികളെല്ലാം അന്ധവിശ്വാസങ്ങളും മിത്തുകളുമാണെന്ന മഠയത്തരമാണ് ഷംസീറിന്റെ ചിന്തയും വാദവും. ചരകനും സുശ്രുതനും കണാദനും വരാഹമിഹരനും പരാശരനും പാണിനിയും അടിത്തറയിട്ട വൈദ്യവും ശസ്ത്രക്രിയയും Particle physics, ഉം Linguistics, ഉം ഖഗോളശാസ്ത്രം (cosmology) യും ഷംസീറിന്റെ ഉണ്ണിത്തലച്ചോറിന് മനസ്സിലാവുന്നതല്ല.

നടി ശ്രുതിയുടെ ഭർത്താവ് അന്തരിച്ചു: അരവിന്ദിന്റെ വേർപാട് മുപ്പതാം വയസ്സിൽ, ഞെട്ടലോടെ കുടുംബം

Lang, Parole തുടങ്ങിയ ലിംഗുസ്റ്റിക്സ്‌ കണ്ടെത്തലുകൾ ലെവിസ്ട്രാസും ഫൂക്കോയുമൊക്കെ നടത്തിയത് പാണിനീയത്തിൽ നിന്ന് കടമെടുത്തതാണെന്നറിയാമോ? ഷംസീറേ, ടെലസ്ക്കോപ്പ് കണ്ടുപിടിക്കുന്നതിനു മുൻപ് ആരണ്യാന്തര ഗഹ്വരോദരതപസ്ഥാനങ്ങളിൽ ഇരുന്ന് വാനഗോളങ്ങളുടെ ചലനങ്ങൾ കൃത്യമായി അറിഞ്ഞ ഋഷിമാരുടെ ബുദ്ധി സൂപ്പർ ഈഗോ ആണെന്ന് ഫ്രോയിഡിനൊപ്പം നമുക്കും സമ്മതിക്കേണ്ടി വരും ഷംസീറേ..

ഷംസീറെന്ന അൽപ്പ ബുദ്ധിയായ മാർക്സിസ്റ്റുകാരാ “ഫിലോസഫി ഓഫ് സയൻസ് “എന്നൊരു വിഷയമുണ്ട്. അതൊന്ന് പഠിക്കാൻ നോക്കൂ.. 20 കൊല്ലമെങ്കിലും ശ്രമിച്ചാൽ
അൽപ്പം എന്തെങ്കിലും മനസ്സിലാവും.. ശാസ്ത്രബോധം എന്നത് കാര്യകാരണങ്ങൾ യുക്തിഭദ്രമാക്കുക എന്നതാണ്. തുലാം പത്തിന് വയലാറിലേക്ക് കൊടിമര ഘോഷയാത്രനടത്തുന്നതും ചുവന്ന പൂക്കളർപ്പിക്കുന്നതും എന്ത് യുക്തിയാണ്?

അന്നെനിക്ക് വേണ്ടെന്ന് വയ്ക്കേണ്ടി വന്നത് മണിരത്നം ചിത്രത്തിന്റെ ഓഫറാണ്, കജോൾ

യന്ത്രത്തോക്കിനുമുന്നിലേക്ക് വാരിക്കുന്തവുമായി ചാടി വീഴാൻ പാവങ്ങളെ പ്രേരിപ്പിച്ച് കൊലയ്ക്കു കൊടുത്ത മാർക്സിസ്റ്റുകാരാണ് ശാസ്ത്രബോധം പറയുന്നത്. അന്ന് പുന്നപ്ര വയലാറിൽ ശാസ്ത്രബോധം എവിടെപ്പോയി ഷംസീറേ?? കേരളത്തിന്റെ യഥാർത്ഥ ശാപം എന്തെന്നോ?ഷംസീറിനെയും ഗണേഷ് കുമാറിനെ പോലെയും ഒക്കെയുള്ള മൂഢൻമാരായ ഇടതുപക്ഷക്കാരാണ് ഭരിക്കുന്നത് എന്നാണ്. സ്കൂൾ മാനേജർ ഗണേശനാണ് കരിക്കുലം നിശ്ചയിക്കുന്നത്.!!

ഇ.എം. എസ്, പി.ഗോവിന്ദപ്പിള്ള, മുണ്ടശ്ശേരി തുടങ്ങിയ ബുദ്ധിയും അറിവുമുണ്ടായിരുന്ന ഇടതുപക്ഷ നേതാക്കൾക്കു പകരം ഷംസീറിനെയും സ്വരാജിനേയും ഗോവിന്ദൻ മാഷ്ട്ട റെപ്പോലെയുമുള്ളവർ ആണ് ഉള്ളത്. കഷ്ടം. ദയനീയം.

‘നഗ്ന നര്‍ത്തകരുടെ മാറിടത്തില്‍ തൊടാന്‍ പറഞ്ഞു, ലൈംഗിക ചേഷ്ടകള്‍ക്ക് നിര്‍ബന്ധിച്ചു’: ഗായികയ്ക്കെതിരെ പരാതി

പിന്നെ ഈ വിഷയത്തിൽ ഷംസീറിന്റെ മതത്തെയോ, അള്ളാഹുവിനേയോ പരാമർശിക്കുന്നത് ശരിയല്ല. K സുരേന്ദ്രന്റെ പ്രസ്താവന പിൻവലിക്കേണ്ടതാണ്. ഇസ്ലാം മതപുരോഹിതരാരും ഗണപതിയേയോ പരമതബിംബങ്ങളെയോ ഈ വിധം പറഞ്ഞിട്ടില്ല. ഷംസീറിന്റെ കമ്മ്യൂണിസ്‌റ്റ്‌ ദുർബുദ്ധി ഇസ്ലാമതത്തെക്കൂടി മാനക്കേടിലാക്കാനേ ഉപയുക്തമാകൂ..

ഷംസീറിനെ ഇസ്ലാമായിക്കണ്ട് കൊണ്ട് ഹിന്ദു മുസ്ലീം സ്പർദ്ധ വളർത്താൻ ആരും ശ്രമിക്കേണ്ടതില്ല. ഷംസീറിനെ ബുദ്ധിക്ക് തിമിരം ബാധിച്ച മാർക്സിസ്റ്റായി മാത്രം കാണുക.
തോപ്പുംപടി ഘണ്ഠാകർണ്ണക്ഷേത്രത്തിൻറെ ആൽമരച്ചുവട്ടിൽ വച്ച് ഹരിശ്രീ ഗണപതയെ നമ : എന്ന് എന്നെ അരിയിൽ എഴുതിച്ച നന്ദപ്പനാശാനോടും ഗണപതി ഭഗവാനോടും ഈ വൈജ്ഞാനിക ഭാരതഭൂമിയോടുള്ള നന്ദിയാണ് എന്റെ ഈ കുറിപ്പ്.

shortlink

Related Articles

Post Your Comments


Back to top button