Uncategorized

ഇനി സോണിയാകാൻ ഇല്ല!! ശ്രീശ്വേത മഹാലക്ഷ്‍മി മൗനരാഗത്തിൽ നിന്നും പിന്മാറി

എല്ലാം സംഭവിക്കുന്നത് ഒരു കാരണത്താലാണ്

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് മൗനരാഗം. ‘കല്യാണി’ എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെ കടന്നു പോകുന്ന മൗനരാഗത്തിൽ നിന്നും പിന്മാറിയെന്ന വിവരം പങ്കുവച്ചിരിക്കുകയാണ് ശ്രീശ്വേത മഹാലക്ഷ്‍മി.

read also: മദ്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് അച്ഛൻ ‍ഞങ്ങൾ മക്കൾക്ക് പകർന്ന് തന്ന വിലപ്പെട്ട സമ്പാദ്യം: അഖിൽ സത്യൻ

‘സോണി എന്ന നിലയിൽ അവസാന വീഡിയോ ആയിരിക്കും. എന്താണ് ഞാൻ പറയേണ്ടതെന്ന് എനിക്കറിയില്ല. മനോഹരമായ ഒരു കഥാപാത്രമായിരുന്നു ഇത്. നിർഭാഗ്യവശാൽ എനിക്ക് സോണി എന്ന കഥാപാത്രത്തോടൊപ്പം ഇനി സഞ്ചരിക്കാൻ കഴിയില്ല. ഒരുപക്ഷേ എന്നെ സംബന്ധിച്ച് മറ്റ് എന്തെങ്കിലും പദ്ധതികള്‍ പ്രപഞ്ചത്തിന് ഉണ്ടായിരിക്കും. എല്ലാം സംഭവിക്കുന്നത് ഒരു കാരണത്താലാണ്. അതുപോലെ ഞാൻ ഇതും പരിഗണിക്കും. ‘സോണി’ എപ്പോഴും എന്റെ ഹൃദയത്തോട് തന്നെ ചേർന്ന് നിൽക്കുമെന്ന് നിങ്ങൾ എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരുപാധികമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’ വീഡിയോയ്‍ക്ക് ക്യാപ്ഷനായി ശ്രീശ്വേത മഹാലക്ഷ്‍മി കുറിച്ചിരിക്കുന്നു.

പരമ്പരയിൽ സോണിയുടെ ഭർത്താവ് ‘വിക്ര’മായി വേഷമിടുന്ന കല്യാണ്‍ ഖന്നയുമായി പ്രണയത്തിലാണെന്ന് നടി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button