CinemaLatest News

ഒരുപാട് ആ​ഗ്രഹിച്ചിരുന്നുവെങ്കിലും സിദ്ദിഖ് സാറിന്റെ സിനിമയിൽ അഭിനയിക്കാനുള്ള ഭാ​ഗ്യം ഉണ്ടായില്ല: സുരാജ് വെഞ്ഞാറമൂട്

ഹൃദയത്തിൽ നിന്നും അങ്ങേയറ്റം വേദനയോടെ വിട

ഇന്നലെ അന്തരിച്ച പ്രശസ്ത സംവിധായകൻ സിദ്ദിഖിന്റെ ചിത്രത്തിൽ അഭിനയിക്കാനുള്ള ഭാ​ഗ്യം തനിക്ക് ഉണ്ടായില്ലെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്.

ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും സിദ്ദിഖ് സർന്റെ ഒരു സിനിമയിൽ പോലും അഭിനയിക്കാൻ എനിക്ക് സാധിച്ചില്ല, കാലം അതിനുള്ള അവസരങ്ങൾ ഒരുക്കി തന്നിരുന്നില്ല. ഒരു ഹാസ്യകലാകാരൻ എന്ന നിലയിൽ അതൊരു നിർഭാഗ്യമായി തന്നെ കരുതുന്നു, ബാല്യകാലം പൊട്ടിച്ചിരികളിലൂടെ രസകരമാക്കിയ സിനിമകളുടെ സൃഷ്ടാവിന് വിട എന്നാണ് സുരാജ് കുറിച്ചത്.

കുറിപ്പ് വായിക്കാം

ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും സിദ്ദിഖ് സർന്റെ ഒരു സിനിമയിൽ പോലും അഭിനയിക്കാൻ എനിക്ക് സാധിച്ചില്ല, കാലം അതിനുള്ള അവസരങ്ങൾ ഒരുക്കി തന്നിരുന്നില്ല.

ഒരു ഹാസ്യകലാകാരൻ എന്ന നിലയിൽ അതൊരു നിർഭാഗ്യമായി തന്നെ കരുതുന്നു, ബാല്യകാലം പൊട്ടിച്ചിരികളിലൂടെ രസകരമാക്കിയ സിനിമകളുടെ സൃഷ്ടാവിന്.

എന്നും മലയാളികൾക്ക് ഓർത്തോർത്തു ചിരിക്കാനുള്ള കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ കലാകാരന്, ഹൃദയത്തിൽ നിന്നും അങ്ങേയറ്റം വേദനയോടെ വിട.

shortlink

Related Articles

Post Your Comments


Back to top button