CinemaLatest News

നടി പാർവതിയെ ചലച്ചിത്ര വികസന കോർപ്പറേഷൻ ബോർഡിൽ നിന്ന് ഒഴിവാക്കി

ശങ്കർ മോഹൻ, നടി മാലാ പാർവതി എന്നിവരെ ബോർഡിൽ നിന്ന് ഒഴിവാക്കിയിരുന്നു

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഡയറക്ടർ ബോർഡിൽ ( കെഎസ്എഫ്ഡിസി) നിന്ന് നടി പാർവതി തിരുവോത്തിനെ ഒഴിവാക്കി.

ബോർഡിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന നടിയുടെ ആവശ്യം പരി​ഗണിച്ചാണ് നടപടി. ഈ ആവശ്യവുമായി കെഎസ്എഫ്ഡിസി മാനേജിംങ് ഡയറക്ടർക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.

കഴിഞ്ഞ മാസം കെഎസ്എഫ്ഡിസി ഡയറക്ടർ ബോർഡ് പുനസംഘടിപ്പിക്കുന്നതിന്റെ ഭാ​ഗമായി ശങ്കർ മോഹൻ, നടി മാലാ പാർവതി എന്നിവരെ ബോർഡിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇവർക്ക് പകരം സോഹൻ സീനുലാൽ, പി സുകുമാർ എന്നിവരെ ഉൾപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button