GeneralLatest NewsMollywoodNEWSWOODs

ലജ്ജിപ്പിക്കുന്നത്!! ആളെ ബഹുമാനിക്കുന്നതിന് പകരം അവഹേളിക്കുന്ന വിദ്യാര്‍ഥികള്‍: ഉണ്ണി മുകുന്ദന്‍

ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തെ ബഹുമാനിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്

കാഴ്ച പരിമിതിയുള്ള അധ്യാപകനെ വിദ്യാർഥികൾ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ ഡോ.പ്രിയേഷിനെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ സമൂഹമാധ്യമത്തിൽ കുട്ടികൾ തന്നെ പങ്കുവയ്ക്കുകയായിരുന്നു. പരിമിതികള്‍ മറികടന്ന് അധ്യാപനം പോലെ ബഹുമാനിക്കപ്പെടുന്ന ഒരു മേഖലയിലെത്തിയ ആളെ ബഹുമാനിക്കുന്നതിന് പകരം അവഹേളിക്കുന്ന വിദ്യാര്‍ഥികള്‍ ലജ്ജിപ്പിക്കുന്ന കാഴ്ചയാണ് സമ്മാനിച്ചതെന്ന് ഉണ്ണി മുകുന്ദന്‍ ഫേസ് ബുക്കിൽ കുറിച്ചു.

read also: മോഹന്‍ലാലിനും ശിവരാജ് കുമാറിനും എട്ട് കോടി, മുഴുനീള വേഷം ചെയ്ത വിനായകന് 35 ലക്ഷം? ജയിലറിൽ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ

ഉണ്ണി മുകുന്ദന്‍റെ കുറിപ്പ്

ജു​ഗുപ്സാവഹം! ലജ്ജിപ്പിക്കുന്നത്… തന്‍റെ കുടുംബത്തെ സംരക്ഷിക്കാനും അധ്യാപനത്തിനുവേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെക്കാനുമായി ഈ മനുഷ്യന്‍ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് കഠിനമായി പ്രയത്നിച്ചിട്ടുണ്ട്. അങ്ങനെയാണ് ഈ സമൂഹത്തില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ഒരു പദവിയില്‍ അദ്ദേഹം എത്തിയിട്ടുള്ളത്. ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തെ ബഹുമാനിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. പകരം നിങ്ങള്‍ ചെയ്തതോ, അദ്ദേഹത്തെ അവഹേളിക്കുകയും അത് ചിത്രീകരിച്ച് ഓണ്‍ലൈന്‍ ആയി പോസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ അധ്യാപകരെ ബഹുമാനിക്കാന്‍ കഴിയാത്തപക്ഷം ക്യാസ് വിട്ട് പുറത്തിറങ്ങാനും ഒരു ജീവിതം കണ്ടെത്താനുമുള്ള ധൈര്യം കാണിക്കുക. ബന്ധപ്പെട്ട അധികൃതര്‍ അവശ്യം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button