CinemaLatest News

പോർ തൊഴിലിന്റെ മിന്നുന്ന വിജയം: പോലീസ് വേഷത്തിൽ വീണ്ടും തകർക്കാൻ ശരത് കുമാർ

കാർത്തികേയനും സൂര്യ കതിറുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്

പോർതൊഴിൽ എന്ന ചിത്രത്തിൽ ശരത് കുമാർ നടത്തിയ പ്രകടനം ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. പോലീസ് ഉദ്യോ​ഗസ്ഥനായി എത്തി പ്രേക്ഷക ഹൃദയം കവർന്ന താരം തന്റെ അടുത്ത പോലീസ് ചിത്രത്തിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞെന്ന് വാർത്തകൾ.

ഹിറ്റ് ലിസ്റ്റ് എന്നതാണ് അടുത്തതായി ശരത് കുമാർ പോലീസായെത്തുന്ന ചിത്രം. കാർത്തികേയനും സൂര്യ കതിറുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംവിധായകൻ കെ എസ് രവികുമാർ നിർമ്മിക്കുന്ന തമിഴ് ചിത്രം ‘ഹിറ്റ് ലിസ്റ്റിന്റെ’ വരവിനായാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്. കമൽഹാസന്റെ ‘തെനാലി’, ‘കൂഗെ കുട്ടപ്പ’ എന്നീ ചിത്രങ്ങൾക്ക് ശേഷം രവികുമാറിന്റെ ബാനറിൽ ആർകെ സെല്ലുലോയിഡ്സ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘ഹിറ്റ് ലിസ്റ്റ്’.

നടൻ ശരത് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ കെ എസ് രവികുമാർ, സിത്താര, മുനിഷ്കാന്ത്, റെഡിൻ കിംഗ്സ്ലി, ‘കെജിഎഫ് ഫെയിം’ ഗരുഡ രാമചന്ദ്ര, ഗോപി, അനുപമ കുമാർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ശരത് കുമാർ എസ്പി ലോ​ഗനാഥനായാണ് പോർതൊഴിൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെത്തിയത്. പ്രകാശായി അശോക് സെൽവനും വീണയായി നിഖിലാ വിമലുമാണ് അഭിനയിച്ചത്. ജേക്സ് ബിജോയിയായിരുന്നു സം​ഗീതം.

shortlink

Related Articles

Post Your Comments


Back to top button