GeneralLatest NewsMollywoodNEWSTV ShowsWOODs

കഴിഞ്ഞ അഞ്ചു വർഷമായി അയാൾ എന്നെയും കുടുംബത്തെയും ദ്രോഹിക്കുന്നു, എങ്ങനെ രക്ഷപ്പെടുമെന്ന് അറിയില്ല: നടി പ്രവീണ

ഞാൻ അവനെ എപ്പോഴും ഫോണിൽ വിളിക്കണം, സംസാരിക്കണം, അവൻ സാഡിസ്റ്റാണ്

മലയാളികളുടെ പ്രിയ താരമാണ് പ്രവീണ. സീരിയലിലും സിനിമയിലും സജീവമായ പ്രവീണ സോഷ്യൽ മീഡിയയിലൂടെ തന്റെയും മകളുടെയും ചിത്രങ്ങൾ മോശമായ രീതിയിൽ പ്രചരിപ്പിച്ച യുവാവിനെതിരെ പരാതി നൽകിയിരുന്നു. കേസിൽ യുവാവ് അറസ്റ്റിലാവുകയും ചെയ്തു. ആ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ തുറന്നു പറയുകയാണ് താരമിപ്പോൾ.

സീരിയലിൽ നിന്നു പല ഭാവങ്ങൾ സ്ക്രീൻ ഷോട്ടെടുത്ത് അതിനു ചേരുന്ന ശരീരങ്ങൾ ചേർത്തു പ്രചരിപ്പിച്ചത് 23 വയസ്സുള്ള തമിഴ് പയ്യനാണെന്ന് പ്രവീണ പറയുന്നു. ഇരുപതു വയസ്സു മാത്രമുള്ള മകളുടെയും കൂട്ടുകാരുടെയും ചിത്രങ്ങളും ഇതുപോലെ മോശമായി ഉപയോഗിച്ചുവെന്നും വളരെ നാളത്തെ പരിശ്രമത്തിനൊടുവിൽ അവനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞെന്നും പ്രവീണ പറഞ്ഞു.

read also: എനിക്ക് കേൾക്കാനും സംസാരിക്കാനും കഴിയില്ല, ബാഡ്ജുമായി പെൺകുട്ടി: പ്രശംസിച്ച് ജയസൂര്യ

‘കഴിഞ്ഞ അഞ്ചു വർഷമായി ഒരാള്‍ എന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപദ്രവിക്കുകയാണ്. 23 വയസ്സുള്ള തമിഴ് പയ്യനാണ്. ഡല്‍ഹിയിലാണു താമസം. ഞാൻ അവന് അമ്മയെപ്പോലെയാണെന്നാണു അവൻ പറയുന്നത്. ഞാൻ അവനെ എപ്പോഴും ഫോണിൽ വിളിക്കണം, സംസാരിക്കണം. അവൻ സാഡിസ്റ്റാണ്. അവൻ സ്നേഹിക്കുന്നവരെ ഉപദ്രവിക്കുന്ന സ്വഭാവം. അവന്റെ അമ്മയോടും അച്ഛനോടും സംസാരിച്ചിരുന്നു. അപ്പോൾ അവർ മകൻ തെറ്റു ചെയ്യുന്നുവെന്ന് വിശ്വസിക്കാൻ തയ്യാറല്ല. സീരിയലിൽ നിന്നു പല ഭാവങ്ങൾ സ്ക്രീൻ ഷോട്ടെടുത്ത് അതിനു ചേരുന്ന ശരീരങ്ങൾ ചേർത്തു പ്രചരിപ്പിച്ചു. ഇതൊന്നും പോരാത്തതിന്, എന്റെ ഇരുപതു വയസ്സു മാത്രമുള്ള മകളുടെയും കൂട്ടുകാരുടെയും ചിത്രങ്ങളും ഇതുപോലെ മോശമായി ഉപയോഗിച്ചു. ആദ്യം കണ്ടപ്പോൾ എനിക്കു വിഷമം തോന്നി. ഒരുപാടു ശ്രമത്തിനൊടുവിൽ അവൻ പിടിക്കപ്പെട്ടു. കുറച്ചു നാൾ ജയിലില്‍ കിടന്നു. ശേഷം ഡൽഹിയിൽ പോയി. വീണ്ടും ഇതു തന്നെ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. കൂടാതെ വീട്ടിലെ മറ്റു കുടുംബാംഗങ്ങളുടെയും പേരും ഫോട്ടോയും വച്ച് പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക എന്നിങ്ങനെ ഒരുപാടു ദ്രോഹം ചെയ്യുന്നുണ്ട്. എങ്ങിനെയാണു ഇതിൽനിന്ന് രക്ഷപ്പെടുകയെന്ന് ഇപ്പോഴും അറിയില്ല’- മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രവീണ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button