GeneralLatest NewsMollywoodNEWSWOODs

വിചിത്രം!! ‘ചാവേർ’ ട്രെയിലർ അനൗൺസ്മെൻ്റ് പോസ്റ്റർ റിലീസായി

ഒരു സ്ലോ പേസ് ത്രില്ലർ ആണ് 'ചാവേർ'

സ്വാതന്ത്ര്യം അർധരാത്രിയിൽ, അജഗാജന്തരം എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവരുടെ നിർമാണത്തിൽ ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചാവേർ. കുഞ്ചാക്കോ ബോബൻ, ആന്റണി പെപ്പേ, അർജുൻ അശോകൻ, ജോയ് മാത്യു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി.

READ ALSO: ഹിന്ദു വിശ്വാസികള്‍ക്കുമുള്ള വലിയ പ്രശ്‌നം പേടിയാണ്, അവര്‍ ഒട്ടും നട്ടെല്ലില്ലാത്ത ആള്‍ക്കാരായി മാറി: ഉണ്ണി മുകുന്ദന്‍

രാഷ്ട്രീയം- പക- സൗഹൃദം എന്നിങ്ങനെ ഒരു മനുഷ്യന്റെ എല്ലാ വികാരങ്ങൾക്കിടയിലൂടെ കഥ പറയുന്ന ചിത്രം, ഒരു സ്ലോ പേസ് ത്രില്ലർ ആണ്. ചിത്രത്തിന്റെ നിഗൂഢതകൾ എല്ലാം ഒളിഞ്ഞിരിക്കുന്ന പോസ്റ്റർ ആണ് ഞായറാഴ്ച രാവിലെ പുറത്തിറങ്ങിയത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ഏറെ വ്യത്യസ്‍ത കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രമാണ് ചാവേർ. ആദ്യ മോഷൻ പോസ്റ്റർ കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ടാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയത്.

ഛായാഗ്രഹണം-ജിന്റോ ജോർജ്ജ്, എഡിറ്റർ-നിഷാദ് യൂസഫ്, മ്യൂസിക്-ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ-ഗോകുൽ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജിയോ ഏബ്രഹാം ,ബിനു സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, കൊസ്റ്റ്യൂം ഡിസൈനർ- മെൽവി ജെ, സ്റ്റണ്ട്-സുപ്രിം സുന്ദർ, മേക്കപ്പ്-റോണക്‌സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ കണ്ട്രോളർ-ആസാദ് കണ്ണാടിക്കൽ, വിഫ്എക്സ്-ആക്സിൽ മീഡിയ, സൗണ്ട് മിക്‌സിങ്-ഫസൽ എ. ബക്കർ, ഡി.ഐ- കളർ പ്ലാനറ്റ് സ്റ്റുഡിയോ, സ്റ്റിൽസ്-അർജുൻ കല്ലിങ്കൽ, അസോസിയേറ്റ് ഡയറക്ടർ-സുജിത്ത് സുന്ദരൻ,ആർ. അരവിന്ദൻ, ടൈറ്റിൽ ഗ്രാഫിക്സ്- എ ബി ബ്ലെൻഡ്, ഡിസൈൻ-മാക്ഗഫിൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button