CinemaLatest News

ബോളിവുഡ് സൂപ്പർ താരം പരിനീതി ചോപ്ര – രാഘവ് ഛദ്ദ വിവാഹം ഉടനെ; ആശംസകളുമായി ആരാധകർ

ഏറ്റവും മികച്ച മനുഷ്യൻ എന്നാണ് തന്റെ ഭാവി പങ്കാളിയെക്കുറിച്ച് നടി പറയുന്നത്

 

 

അടുത്തിടെ ഡൽഹിയിൽ വിവാഹനിശ്ചയം കഴിഞ്ഞ പരിനീതി ചോപ്രയുടെയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുടെയും വിവാഹ തീയതിയും സ്ഥലവും നിശ്ചയിച്ചു. ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന വിവാഹമാണ് ഇരുവരുടേതും. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരാകുക.

ഈ വർഷം സെപ്റ്റംബറിൽ വിവാഹിതരാകുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. സെപ്തംബർ 25ന് രാജസ്ഥാനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്. ഇതിനായി നടിയുടെ ടീം വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്നും സൂചനകളുണ്ട്. ന്യൂഡൽഹിയിലെ കപൂർത്തല ഹൗസിൽ വച്ചായിരുന്നു പരിനീതിയുടെയും രാഘവിന്റെയും വിവാഹനിശ്ചയം. അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ക്ഷണിക്കപ്പെട്ട അതിഥികളും മാത്രമായിരുന്നു ചടങ്ങിൽ അന്ന് പങ്കെടുത്തത്.

പരിനീതി ചോപ്ര അഭിനേത്രി എന്ന നിലയിൽ മാത്രമല്ല, മികച്ച ​ഗായിക എന്ന നിലയിലും കൂടിയാണ് ബോളിവുഡിൽ തിളങ്ങുന്നത്. രാഘവുമായുള്ള തന്റെ പ്രണയകഥയെക്കുറിച്ച് ഒരിക്കലും പറയാതിരുന്ന താരം കൂടിയാണ് പരിനീതി. സോഷ്യൽ മീഡിയയിലടക്കം പ്രണയത്തിന്റെ യാതൊരു സൂചനകളും നടി നൽകിയിരുന്നില്ല. ശാന്തതയും സമാധാനവും പ്രചോദനവും നൽകുന്ന ഏറ്റവും മികച്ച മനുഷ്യൻ എന്നാണ് തന്റെ ഭാവി പങ്കാളിയെക്കുറിച്ച് നടി പറയുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അർപ്പിച്ച് എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button