CinemaLatest News

25 വർഷമായി ദിൽസേ പുറത്തിറങ്ങിയിട്ട്, മുഴുവനായി ഇതുവരെ കണ്ടിട്ടില്ല: മണിരത്നം

ഇത്രയും വർഷമായിട്ടും എന്റെ ചിത്രങ്ങൾ സംസാരിക്കപ്പെടുന്നതിലും ചർച്ചയാകുന്നതിലും സന്തോഷമുണ്ട്

സൂപ്പർ ഹിറ്റ് സംവിധായകൻ മണിരത്നത്തിന്റെ ആദ്യ ഹിന്ദി ചിത്രമായ ദിൽ സെയ്ക്ക് ഇന്ന് 25 വയസ്സ് തികയുകയാണ്. ജനപ്രീതി ഉണ്ടായിരുന്നിട്ടും, റിലീസ് ചെയ്തതിനുശേഷം താൻ സിനിമ ഇതുവരെ കണ്ടിട്ടില്ലെന്നാണ് മണിരത്നം പറയുന്നത്.

ഷാരൂഖ് ഖാൻ ആകാശവാണി ജീവനക്കാരനായും മനീഷ നായികയായുമെത്തിയ ചിത്രമാണ് ദിൽസേ. അസമിലെ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷാരൂഖ് ഖാനും മനീഷ കൊയ്‌രാളയും മത്സരിച്ച് അഭിനയിച്ച ഈ ചിത്രം 1998 ഓഗസ്റ്റ് 21-ന് തിയറ്ററുകളിൽ പുറത്തിറങ്ങിയത്. ഓൾ ഇന്ത്യ റേഡിയോ എക്‌സിക്യൂട്ടീവായ അമർ, ഒരു തീവ്രവാദ സംഘടനയിലെ അംഗമായ മൊയ്‌ന എന്നിവർ തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.

റിലീസ് ചെയ്തതിന് ശേഷം താൻ സിനിമ പൂർണ്ണമായും കണ്ടിട്ടില്ലെന്ന മണിരത്നത്തിന്റെ വെളിപ്പെടുത്തൽ ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. ദിൽസേ മാത്രമല്ല തന്റെ എല്ലാ ചിത്രങ്ങളും കുറച്ചു ഭാ​ഗങ്ങൾ മാത്രമേ കണ്ടിട്ടുള്ളുവെന്നും ഒരിക്കൽ പോലും ഒരു ചിത്രവും മുഴുവനായും കണ്ടിട്ടില്ലെന്നും മണിരത്നം പറഞ്ഞു. ഇത്രയും വർഷമായിട്ടും എന്റെ ചിത്രങ്ങൾ സംസാരിക്കപ്പെടുന്നതിലും ചർച്ചയാകുന്നതിലും സന്തോഷമുണ്ട്, പക്ഷെ എങ്ങനെ ഇത്രയും നാൾ ജനങ്ങൾ ഓർത്തിരിക്കുന്നുവെന്ന് മനസിലാകുന്നില്ലെന്നും മണിരത്നം.

 

 

 

shortlink

Related Articles

Post Your Comments


Back to top button