CinemaLatest News

ജയിലറിലെ രജനിസാർ ഉപയോ​ഗിച്ച കണ്ണട ചോദിച്ചപ്പോൾ തന്നു: തലൈവർ നൽകിയ കണ്ണടയുമായി ജാഫർ സാദിഖ്

എന്റെ പിറന്നാൾ ദിനത്തിൽ ആ കൂളിംഗ് ഗ്ലാസ് സമ്മാനമായി അയച്ചു

സൂപ്പർ താരം രജനികാന്ത് സമ്മാനിച്ച കൂളിംഗ് ഗ്ലാസിന്റെ ചിത്രം പങ്കുവെച്ച് ‘ജയിലർ’ താരം ജാഫർ സാദ്ദിഖ്. ഞാൻ ചോദിച്ചു, അദ്ദേഹം തന്നു എന്ന അടിക്കുറിപ്പോടെയാണ് ജാഫർ കൂളിംഗ് ഗ്ലാസിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. ചെറുപ്പം മുതലേ രജനി ആരാധകനായിരുന്നു ജാഫർ. ചെറുപ്പത്തിൽ കൂളിംഗ് ഗ്ലാസ് വെച്ച് രജനിയെ അനുകരിക്കുന്ന ജാഫറിന്റെ കുട്ടിക്കാല ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ജയിലറി’യിലെ ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് രജനികാന്ത് ധരിച്ചിരിക്കുന്ന കൂളിംഗ് ഗ്ലാസുകൾ സ്വന്തമാക്കണമെന്ന ആഗ്രഹം തോന്നിയതെന്നും ജാഫർ പറഞ്ഞിരുന്നു.

ജയിലറുടെ രാജസ്ഥാൻ ലൊക്കേഷനിൽ ഒരു ആക്ഷൻ രംഗത്തിൽ രജനികാന്ത് ധരിച്ചിരുന്ന കണ്ണട കണ്ടപ്പോൾ എനിക്ക് ചോദിക്കണമെന്ന് തോന്നി. ധൈര്യം സംഭരിച്ച് അവസാനം “എനിക്ക് ആ കണ്ണാടി തരാമോ?” എന്നായിരുന്നു ഞാൻ ചോദിച്ചത്. “ഞാൻ പ്രൊഡക്ഷനോട് ചോദിച്ചിട്ട് പറയാം, കാരണം ഇത് എന്റേതല്ല, ഞാൻ വാടകയ്ക്ക് എടുത്തതാണ്.” എന്നായിരുന്നു തലൈവർ നൽകിയ മറുപടിയെന്നും ജാഫർ.

കണ്ണടയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്, അത് വൈകാതെ നിങ്ങളിലെത്തും എന്ന് ഷൂട്ടിംങ് കഴിയാറായ ഒരു ദിവസം തലൈവർ പറഞ്ഞു, തലൈവർ പറഞ്ഞത് പോലെ എന്റെ പിറന്നാൾ ദിനത്തിൽ ആ കൂളിംഗ് ഗ്ലാസ് സമ്മാനമായി അയച്ചു തന്നു, ഇതിൽ പരം സന്തോഷം വേറെയില്ലെന്നും ജാഫർ.

 

 

 

shortlink

Related Articles

Post Your Comments


Back to top button