GeneralLatest NewsMollywoodNEWSWOODs

അ​ഞ്ച് പേ​ജ് ഡ​യ​ലോ​ഗ് അ​ഞ്ച് മി​നിറ്റിൽ പ​ഠി​​ക്കു​ന്ന പ്ര​കൃതം: ന​ട​ന്മാ​രെ​ക്കു​റി​ച്ച് മ​ണി​യ​ന്‍പി​ള്ള രാ​ജു

എ​ത്ര നീ​ള​മു​ള്ള​താ​യാ​ലും ഡയലോഗ് കാ​ണാ​പാ​ഠം പ​ഠി​ച്ചു മാ​ത്രം ലൊ​ക്കേ​ഷ​നി​ല്‍ എ​ത്തു​ന്ന താരങ്ങൾ

മലയാളത്തിന്റെ പ്രിയതാരങ്ങളിൽ ഒരാളാണ് മ​ണി​യ​ന്‍ പി​ള്ള രാ​ജു. ഡ​യ​ലോ​ഗ് പ​ഠി​ക്കു​ന്ന​തി​ല്‍ അ​തി​സ​മ​ര്‍​ഥ​രാ​യ ത​ന്റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​യ ന​ട​ന്മാ​രെ​ക്കു​റി​ച്ച് മ​ണി​യ​ന്‍ പി​ള്ള രാ​ജു പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

എ​ത്ര നീ​ള​മു​ള്ള​താ​യാ​ലും ഡയലോഗ് കാ​ണാ​പാ​ഠം പ​ഠി​ച്ചു മാ​ത്രം ലൊ​ക്കേ​ഷ​നി​ല്‍ എ​ത്തു​ന്ന ന​ട​ന്മാ​രു​ണ്ടെന്നു മണിയൻപിള്ള രാജു പറയുന്നു. അ​ത്ത​ര​ത്തി​ല്‍ മൂ​ന്നു പേ​രെ കു​റി​ച്ച് ഒ​രു ടി.​വി പ​രി​പാ​ടി​യ്ക്കി​ടെ മണിയൻപിള്ള രാജു പങ്കുവച്ചതാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.

read also: ആരാധകരുടെ പ്രിയതാരം നടി സീമ ദേവ് അന്തരിച്ചു

അ​ഞ്ച് പേ​ജ് ഡ​യ​ലോ​ഗ് കാ​ണേ​ണ്ട താ​മ​സം, അ​ത് പ​ഠി​ച്ചെ​ടു​ക്കു​ന്ന മൂ​ന്നു ന​ട​ന്മാ​രെ​യാ​ണ് താ​ന്‍ ഇ​തു​വ​രെ ക​ണ്ടി​ട്ടു​ള്ള​ത് എ​ന്നാ​ണ് രാ​ജു പ​റ​യു​ന്ന​ത്.

അ​ഞ്ച് പേ​ജ് ഡ​യ​ലോ​ഗ് അ​ഞ്ച് മി​നി​റ്റ് കൊ​ണ്ട് പ​ഠി​ച്ച​വ​ത​രി​പ്പി​ക്കു​ന്ന പ്ര​കൃ​ത​ക്കാ​ര​നാ​ണ് മോഹൻലാൽ. ചോ​ദി​ച്ചാ​ല്‍, ഞാ​ന്‍ പ​ഠി​ച്ച​ത​ല്ല, ഒ​ന്ന് സ്‌​കാ​ന്‍ ചെ​യ്ത​താ​ണ് എ​ന്നാ​കും മോ​ഹ​ന്‍​ലാ​ലി​ന്റെ മ​റു​പ​ടി​യെന്നും മണിയൻപിള്ള രാജു പറയുന്നു

ഇതേ ശീലം ക​ണ്ടി​ട്ടു​ള്ള മറ്റ് രണ്ടു ന​ട​ന്‍മാർ പൃ​ഥ്വി​രാ​ജ്, സിദ്ധിഖ് എന്നിവരാണ്. ന​ട​ന്‍ ജ​ഗ​തി ശ്രീ​കു​മാ​റും ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​മ​നാ​ണെ​ന്ന് ഒ​പ്പം വേ​ഷ​മി​ട്ട പ​ല താ​ര​ങ്ങ​ളും പ​റ​ഞ്ഞി​ട്ടു​ണ്ടെന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button