GeneralKollywoodLatest NewsNEWSWOODs

ജയിലര്‍ ഒടിടിയിലേക്ക്!! റിലീസ് ചെയ്യുന്നത് രണ്ട് പ്ലാറ്റ്ഫോമുകളിൽ

നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 10 നാണ് തിയേറ്ററുകളില്‍ എത്തിയത്.

മികച്ച വിജയം നേടി, തിയറ്ററുകളിൽ മുന്നേറുന്ന രജനികാന്ത് ചിത്രം ജയിലര്‍ ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. നെറ്റ്ഫ്‌ളിക്‌സിലൂടെയും സണ്‍ നെസ്റ്റിലൂടെയും സിനിമ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ എത്തും. സെപ്തംബര്‍ 10 ന് ചിത്രം ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നാണ് പുറത്ത് വരുന്ന സൂചന.

READ ALSO: ചേച്ചിക്ക് വേണ്ടി ഒരു കേക്ക് മുറിക്കുന്നുണ്ട് ഞങ്ങള്‍: സുബിയില്ലാത്ത ആദ്യ പിറന്നാളിനെക്കുറിച്ച് സഹോദരി

100 കോടി രൂപയ്‌ക്കാണ് നെറ്റ്ഫ്ളിക്‌സ് ജയിലറിന്റെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ റിലീസ് തീയതി ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നെറ്റ്ഫ്‌ളിക്‌സില്‍ സിനിമ റിലീസായി 14 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും സണ്‍നെസ്റ്റ് സിനിമ പുറത്തിറക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 10 നാണ് തിയേറ്ററുകളില്‍ എത്തിയത്. രണ്ടാഴ്ചത്തെ കണക്കുകള്‍ പ്രകാരം തിയേറ്ററുകളില്‍നിന്ന് 550 കോടി ചിത്രം സ്വന്തമാക്കി. രജനികാന്തിനൊപ്പം മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും തെന്നിന്ത്യൻ താരം ശിവകുമാറും എത്തിയ ചിത്രത്തിൽ വര്‍മൻ എന്ന വില്ലനായി തിളങ്ങിയത് വിനായകനാണ്.

shortlink

Related Articles

Post Your Comments


Back to top button