CinemaLatest News

പ്രശസ്ത നടൻ വടിവേലുവിന്റെ സഹോദരൻ അന്തരിച്ചു

ഹാസ്യനടൻ വടിവേലുവിന് മൂന്ന് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്

നടൻ വടിവേലുവിന്റെ സഹോദരൻ ജഗദീശ്വരൻ (58) അന്തരിച്ചു. മധുര ഐരാവതനല്ലൂരിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. കരൾ തകരാറിലായതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് ജഗദീശ്വരൻ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.  വടിവേലുവിന്റെ സഹോദരന്റെ മരണത്തിൽവിയോഗത്തിൽ സിനിമാലോകം അനുശോചനം രേഖപ്പെടുത്തി. ആരാധകരിൽ പലരും ജ​ഗദീശ്വരന്റെ  കുടുംബത്തിനും അനുശോചനം അറിയിച്ചു

ഹാസ്യനടൻ വടിവേലുവിന് മൂന്ന് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്. ജഗദീശ്വരൻ ഇതുവരെ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, നടൻ സിമ്പുവിന്റെ ആദ്യ ചിത്രമായ ‘കാതൽ അഴിവാതില്ല’യിൽ ഒരു ചെറിയ വേഷം ജഗദീശ്വരൻ ചെയ്തിരുന്നു. എന്നാൽ ചിത്രം വേണ്ടത്ര വിജയമായിരുന്നില്ല. അഭിനയരംഗത്ത് കാര്യമായ വിജയം നേടാനാകാത്തതിനെത്തുടർന്ന് ജഗദീശ്വരൻ മധുരയിൽ ടെക്സ്റ്റൈൽ ബിസിനസ്സ് ആരംഭിക്കുകയും അത് വിജയകരമായി നടത്തിവരികയായിരുന്നു.

നേരത്തെ, ഒരു അഭിമുഖത്തിൽ വടിവേലു എല്ലായ്‌പ്പോഴും പിന്തുണയായുണ്ടെന്നും തന്റെ എല്ലാ സഹോദരങ്ങളെയും പരിപാലിക്കുന്നുണ്ടെന്നും ജഗദീശ്വരൻ വെളിപ്പെടുത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വടിവേലുവിന് അമ്മയെ നഷ്ടപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button