CinemaLatest News

നരേനും മീരാ ജാസ്മിനും പ്രധാന വേഷങ്ങളിൽ: ക്യൂൻ എലിസബത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്

ഹരിശങ്കർ ആലപിച്ച 'പൂക്കളേ വാനിലേ' എന്ന ഗാനമാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്

എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ക്യൂൻ എലിസബത്ത് എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി.

നരേനും മീരാ ജാസ്മിനുമാണ് ഈ ഗാനത്തിലെ അഭിനേതാക്കൾ. ഷിബു ചക്രവർത്തി രചിച്ച് രഞ്ജിൻ രാജ് ഈണമിട്ട്, ഹരിശങ്കർ ആലപിച്ച ‘പൂക്കളേ വാനിലേ’ എന്ന ഗാനമാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്.

ഇമ്പമാർന്ന ഈ പ്രണയ ഗാനം പ്രേക്ഷകർക്കിടയിൽ വൈറലായിരിക്കുകയാണ്. പ്രേഷകരുടെ ഇടയിൽ സ്വാധീനമുളള ഈ അഭിനേതാക്കളുടെ സാന്നിദ്ധ്യം ഈ ചിത്രത്തിന്റെ ആകർഷക ഘടകമാണ്, ഫുൾ ഫൺ ഡ്രാമ ജോണറിൽ പെടുന്നതാണ് ഈ ചിത്രം.

ജോണി ആന്റണി, രമേഷ് പിഷാരടി, ജൂഡ് ആന്റെണി ജോസഫ്, വി.കെ.പ്രകാശ്, ശ്യാമപ്രസാദ്, ശ്വേതാ മേനോൻ, മല്ലികാ സുകുമാരൻ , മഞ്ജു പത്രോസ്, ശ്രുതി, നീനാ കുറുപ്പ്, സാനിയാ ബാബു , ആര്യാ, വിനീത് വിശ്വം, രഞ്ജിത്ത് കങ്കോൾ, ചിത്രാ നായർ, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. അർജ്യൻ ടി സത്യന്റേതാണു തിരക്കഥ. ഛായാഗ്രഹണം – ജിത്തു ദാമോദർ, എഡിറ്റിംഗ് അഖിലേഷ് മോഹൻ,കലാസംവിധാനം – ബാവ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉല്ലാസ്.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജി കണ്ടഞ്ചേരി, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല, ബ്ലൂമൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്ര ക്കാട്ട്, ശ്രീറാംമണമ്പ്രക്കാട്ട്, എം.പത്മകുമാർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പി ആർ‍ഒ : വാഴൂർ ജോസ്.

 

shortlink

Related Articles

Post Your Comments


Back to top button