GeneralLatest NewsNEWS

ദി ബേണിംഗ് ഗോസ്റ്റ് പുതുമയുള്ള പ്രേതകഥയുമായി എ.കെ.ബി.കുമാർ

മൂന്നാറിലെ പ്രസിദ്ധമായ തരകൻ ബംഗ്ലാവിൽ നടക്കുന്ന, ആരെയും ഞെട്ടിപ്പിക്കുന്ന സംഭവ പരമ്പരകളുടെ ആവിഷ്കരണമാണ് ഈ ചിത്രം

വ്യത്യസ്തമായ ഒരു പ്രേതകഥയുമായെത്തുകയാണ് സംവിധായകൻ എ.കെ.ബി.കുമാർ.ദിബേണിംഗ് ഗോസ്റ്റ് എന്ന് പേരിട്ട ഈ ചിത്രത്തിൻ്റെ ചിത്രീകരണം പെരുമ്പാവൂർ, മൂന്നാർ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.

മൂന്നാറിലെ പ്രസിദ്ധമായ തരകൻ ബംഗ്ലാവിൽ നടക്കുന്ന, ആരെയും ഞെട്ടിപ്പിക്കുന്ന സംഭവ പരമ്പരകളുടെ ആവിഷ്കരണമാണ് ഈ ചിത്രം. തരകൻ ബംഗ്ലാവിൽ, തൻ്റെ പുതിയ ചിത്രത്തിൻ്റെ തിരക്കഥ എഴുതാനായി പ്രസിദ്ധ സംവിധായകൻ ജോൺ സാമുവേൽ [ ബോബൻ ആലുമ്മൂടൻ] എത്തുന്നു.പ്രേതങ്ങളിൽ വിശ്വാസമില്ലാത്ത, ജോൺ സാമുവേലിന്, പിന്നീട് പുതിയ ജീവിത അനുഭവങ്ങളാണ് ഉണ്ടാവുന്നത്. താൻ എഴുതിത്തുടങ്ങിയ കഥയേക്കാൾ, സംഭവബഹുലമായ മറ്റൊരു കഥ! അത് തരകൻ ബംഗ്ലാവിൻ്റെ ഉടമയായിരുന്ന തരകൻ്റെ കഥയായിരുന്നു!

READ ALSO: ജീത്തു ജോസഫിൻ്റെ നേരിൽ മോഹൻലാൽ  വക്കീൽ വേഷത്തിൽ 

തരകനായി റഫീക് ചോക്ളിയും, തരകൻ്റെ ഭാര്യ ലക്ഷ്മിയായി വൈഗ റോസും വേഷമിടുന്നു. വ്യത്യസ്തമായ കഥയും, അവതരണവും ദ ബേണിംഗ് ഗോസ്റ്റ് എന്ന ചിത്രത്തിൻ്റെ മാറ്റ് വർദ്ധിപ്പിക്കുന്നു. എസ്.ജെ.പ്രൊഡക്ഷൻസിനു വേണ്ടി ജോസ് ദേവസ്യ, സെബി ഞാറയ്ക്കൽ എന്നിവർ നിർമ്മിക്കുന്ന ദ ബേണിംഗ് ഗോസ്റ്റ് എ.കെ.ബി കുമാർ രചന, സംവിധാനം നിർവ്വഹിക്കുന്നു. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – മെഹമ്മൂദ് കെ.എസ്, ഡി.ഒ.പി – ഷെട്ടി മണി, ആർട്ട് -കെ.കെ.ബിജു, ബി.ജി.എം- ജോയി മാധവ്, ഡി.ഐ-അലക്സ് വർഗീസ്, മേക്കപ്പ് -ജയൻ എരുവേശി, കോസ്റ്റൂമർ – ദേവകുമാർ കീഴ്മാട്, എഫക്റ്റ് – ബെർലിൻമൂലം പള്ളി, പ്രൊഡക്ഷൻ കൺട്രോളർ-നിധീഷ് മുരളി, അസോസിയേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്, സ്റ്റിൽ – സാബു പോൾ, പി.ആർ.ഒ- അയ്മനം സാജൻ

ബോബൻ ആലുംമൂടൻ, റഫീക് ചോക്ളി, വൈഗ റോസ്, അസ്മി പിള്ള, ശിവദാസ് മാറമ്പള്ളി, ജീവ, ജോസ് ദേവസ്യ, സി.കെ.ഷാജു എന്നിവർ അഭിനയിക്കുന്നു.

shortlink

Post Your Comments


Back to top button