CinemaLatest News

സുധ കൊങ്ങര ചിത്രത്തിനായി തമിഴ് സൂപ്പർ താരം സൂര്യയും നസ്രിയയും ആദ്യമായി ഒന്നിക്കുന്നു

സൂര്യയുടെ കരിയറിലെ 43-ാമത്തെ ചിത്രമാണിത്

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് നസ്രിയ. മലയാളം സിനിമകളിൽ ബാലതാരമായി തന്റെ കരിയർ ആരംഭിച്ച നസ്രിയ നേരം, രാജാ റാണി, നൈയാണ്ടി, വായൈ മൂടി പേസവും എന്നിങ്ങനെ ഒരുപിടി മികച്ച തമിഴ് സിനിമകളും ചെയ്തിട്ടുണ്ട്.

മലയാളത്തിന്റെ സ്റ്റാർ ഹീറോ ഫഹദ് ഫാസിലിനെ വിവാഹം കഴിച്ചതിന് ശേഷം സിനിമയിലെ അഭിനയം നടി നസ്രിയ അൽപ്പം കുറച്ചിരുന്നു. സൂര്യയുടെ വരാനിരിക്കുന്ന പാൻ-ഇന്ത്യൻ ചിത്രത്തിലാണ് നസ്രിയ ഇനി അടുത്തതായി അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രശസ്ത സംവിധായിക സുധ കൊങ്ങര സംവിധാനം ചെയ്യുന്ന സൂര്യയുടെ കരിയറിലെ 43-ാമത്തെ ചിത്രമാണിത്. മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാനും ഈ ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ട്.

സൂറൈ പോട്രു എന്ന ചിത്രത്തിലൂടെ മികച്ച വിജയം നേടിയ സൂര്യയും സുധ കൊങ്ങരയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ, ഒരു പ്രശസ്ത തമിഴ് മാസികയുമായുള്ള അഭിമുഖത്തിനിടെ ഒരു പാഷൻ പ്രോജക്റ്റിനായി താൻ വീണ്ടും സൂര്യയുമായി കൈകോർക്കുകയാണെന്ന് സുധ കൊങ്ങര സ്ഥിരീകരിച്ചിരുന്നു. സൂരറൈ പോട്രുമായി താരതമ്യപ്പെടുത്തുമ്പോൾ എന്റെ ഈ അടുത്ത പ്രോജക്റ്റ് കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ്. ഇത് ഒരു ബിഗ് ബജറ്റ് ചിത്രമാണ്, പക്ഷേ ഇതൊരു ബയോപിക് അല്ല, എന്നിരുന്നാലും നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു സിനിമയായിരിക്കുമെന്ന് ഉറപ്പ് ഉണ്ടെന്നും സംവിധായിക പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button