BollywoodGeneralLatest NewsNEWSWOODs

ബ്ലൗസ് ഇല്ലാതെ വരണം, പറ്റില്ലെന്നു മാധുരി!! ആദ്യ രംഗത്തിന്റെ പേരിൽ ഉണ്ടായ പ്രശ്നത്തെക്കുറിച്ച് സംവിധായകൻ

പ്രശ്‌നം പറഞ്ഞു ശരിയാക്കാന്‍ അമിതാഭ് ബച്ചന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല

ബോളിവുഡിൽ ആരാധകർ ഏറെയുള്ള താരമാണ് മാധുരി ദീക്ഷിത്ത്. അമിതാഭ് ബച്ചനെ നായകനാക്കി കാലിയ, ഷെഹന്‍ഷാ തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകൻ ടിന്നു ആനന്ദ് നടിയെക്കുറിച്ച് വെളിപ്പെടുത്തിയത് ചർച്ചയാകുന്നു.

അമിതാഭ് ബച്ചനും മാധുരിയും ഒന്നിച്ച ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യ ദിവസം തന്നെ മാധുരിയുമായി വഴക്കുണ്ടായെന്നാണ് ടിന്നു പറയുന്നു. മാധുരിയുടെ വസ്ത്രമായിരുന്നു പ്രശ്നങ്ങൾക്ക് കാരണം. കെട്ടിയിട്ടിരിക്കുന്ന അമിതാഭ് ബച്ചനെ രക്ഷിക്കാന്‍ വേണ്ടി വില്ലന്മാര്‍ക്കു മുന്നില്‍ എത്തുന്ന നായിക ബ്ലൗസ് അഴിക്കേണ്ട ഒരു രംഗമുണ്ടായിരുന്നു. എന്നാൽ ഇത് ചെയ്യാൻ മാധുരി തയ്യാറായില്ല.

read also: മമ്മൂക്കയുടെ അഭിനയ ജീവിതം എല്ലാവർക്കും മാതൃകാപരം: ഹരീഷ് പേരടി

ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്‍പ് തന്നെ ഇക്കാര്യം പറഞ്ഞിരുന്നതാണ്. എന്നാല്‍ അപ്പോഴൊന്നും എതിര്‍ത്തു പറയാതിരുന്ന മാധുരി ഷൂട്ടിങ് തുടങ്ങിയ ശേഷം മുടക്കം പറഞ്ഞത് ശരിയായില്ലെന്നാണ് ടിന്നു പറയുന്നത്. സെറ്റിലെത്തി കാര്യം അറിഞ്ഞപ്പോള്‍ പ്രശ്‌നം പറഞ്ഞു ശരിയാക്കാന്‍ അമിതാഭ് ബച്ചന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഈ ചിത്രത്തിന് ശേഷം ടിന്നുവും മാധുരിയും ഒരുമിച്ച്‌ വര്‍ക്ക് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button